സ്വാമിക്ക് പല്ലി പ്രസാദം, അടിയന്തിര അന്വേഷണത്തിനു ഡി.ജി.പി

അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിനു ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. കര്‍മ്മ ന്യൂസ് ഞായറാഴ്ച്ച പുറത്ത് വിട്ട വാര്‍ത്ത പ്രകാരമാണ് ഉന്നത തല പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടത്.

തിരുവന്തപുരം വട്ടപ്പാറ സ്വദേശി ശശിയും മകനും ശബരിമലയില്‍ പോയി ഒരു ബോക്‌സ് അരവണ വാങ്ങിക്കുകയായിരുന്നു. ഇതില്‍ കുറച്ച് പൊട്ടിച്ച് കഴിച്ചു. അയല്‍ വാസികള്‍ക്കും കൊടുത്തു. ഇതിനിടെയാണ് ഒരു ടിന്നില്‍ നിന്നും ചത്തു കിടക്കുന്ന പല്ലിയേ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കര്‍മ്മ ന്യൂസുമായി ബന്ധപ്പെടുകയും പല്ലി ചത്ത് കിടക്കുന്ന അരവണ വാര്‍ത്തയാവുകയുമായിരുന്നു. ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അരവണ തുറന്നതും പല്ലിയേ കണ്ടെത്തിയതും. ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കാണ് അന്വേഷണ ചുമതല. കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

കര്‍മ്മ ന്യൂസ് ഇന്നലെ പുറത്ത് വിട്ട വാര്‍ത്ത ലക്ഷകണക്കിനു ആളുകളാണ് ഏറ്റെടുത്തത്. ഇത് കര്‍മ്മ ന്യൂസ് റിപോര്‍ട്ട് ചെയ്തില്ലായിരുന്നു എങ്കില്‍ പുറം ലോകം പോലും അറിയില്ലായിരുന്നു. വാര്‍ത്തയിലെ സത്യങ്ങളും, വസ്തുതകളും ഏറ്റെടുത്ത് ജന ലക്ഷങ്ങളുടെ വിജയമാണിത്. ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണ ക്ഷേത്രത്തിലെ പ്രസാദം കൂടിയാണ്. ഭക്തിയോടെ നിര്‍മ്മിക്കേണ്ട ഈ പ്രസാദം ഭക്തി കുറവെങ്കിലും അല്പ്മം വൃത്തിയോടെയും ഭക്തരുടെ ആരോഗ്യത്തിനു ഭീഷണിയാകാതെയും നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ഇതുമായി ബന്മ്ധപ്പെട്ട് പോലീസ് വസ്തുത പുറത്ത് കൊണ്ടുവന്ന ശശിയുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്.

അതേസമയം ശബരിമലയില്‍ അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയ്ക്ക് ക്ഷാമം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ശര്‍ക്കര ക്ഷാമത്തിന് ഇടയാക്കിയത്. 40 ലക്ഷം കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ഒരു വര്‍ഷം അപ്പം, അരവണ നിര്‍മ്മാണത്തിന് ആവശ്യമുള്ളത്. നിലവില്‍ പത്ത് ലക്ഷത്തിലധികം കിലോയുടെ കുറവുണ്ട്. പ്രളയത്തെ തുടര്‍ന്ന് ശര്‍ക്കര വിപണിയില്‍ എത്തുന്നില്ലെന്നാണ് കരാറുകാരന്റെ വാദം.

അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്റ്റോക്കുള്ള മറ്റൊരു കമ്പനിക്ക് ഓഡര്‍ നല്‍കിയെന്നും പ്രതിസന്ധി ഉണ്ടാകാതെ കാര്യങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം എക്‌സിക്യൂട്ടിവ് ഒഫീസര്‍ വിഎസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. നേരത്തെ ചുമട്ടുകൂലി തര്‍ക്കത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശര്‍ക്കര നീക്കം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി. ട്രാക്ടറുകള്‍ക്ക് പകല്‍ സമയം 12 മുതല്‍ 3 വരെ മാത്രമേ ലോഡുമായി പോകാന്‍ അനുമതി ഉള്ളൂ എന്നതും ശര്‍ക്കര നീക്കത്തെ ബാധിക്കുന്നുണ്ട്.