കാമുകനെ അന്വേഷിച്ച് കാമുകി വിവാഹമണ്ഡപത്തില്‍ : താലികെട്ടി വധുവിനെയും കൊണ്ട് സ്ഥലം കാലിയാക്കി വരന്‍

നെയ്യാറ്റിന്‍കര : കാമുകന്റെ വിവാഹ ദിവസം തേപ്പുക്കഥ വെളിപ്പെടുത്തി കാമുകി വിവാഹമണ്ഡപത്തിലെത്തി. ഇതു കണ്ട വരന്‍ കാര്യം അത്ര പന്തിയല്ലെന്ന് മനസിലാക്കി വധുവിനെ താലി ചാര്‍ത്തി സ്ഥലം കാലിയാക്കി. ഞാറാഴ്ച രാവിലെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം.

പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നിതിടെയാണ് വരന്റെ മുന്‍കാമുകി തന്നെ ചതിച്ചെന്ന വധവുമായെത്തിയത്. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ യുവതിയുമായി പരിചയം മാത്രമേ ഉള്ളുവെന്നും വിവാഹം ചെയിതിട്ടില്ലെന്നും വരന്‍ ഉറപ്പിച്ചു പറഞ്ഞതോടെ വിവാഹ മണ്ഡപത്തില്‍ നേരിയ തോതില്‍ വാക്കു തര്‍ക്കങ്ങളുണ്ടായി.

ഇതിനിടെ വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസ് സ്ഥലത്തെത്തി. വിവാഹം ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകള്‍ നല്‍കുവാന്‍ യുവതിക്ക് സാധിച്ചില്ല. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി.താലികെട്ടി വധുവിനെയും കൊണ്ട് വരന്‍ സ്ഥലം വിട്ടെങ്കിലും പോലീസ് സംഭവത്തെ കുറിച്ച്‌ അന്വേഷണം തുടരുകയാണ്.