രാഹുല്‍ എഫക്ട്, വയനാട് തൂത്തുവാരി യുഡിഎഫ്, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം

വയനാട് മുഴുവന്‍ ഇക്കുറി യുഡിഎഫ് തൂത്തുവാരും. മാതൃഭൂമിയുടെയും എല്‍ഡിഎഫ് നേതാവുമായ ശ്രേയംസ്‌കുമാര്‍ ദയനീയമായി പരാജയപ്പെടും. കോഴിക്കോട് എല്‍ഡിഎഫിനാണ് മുന്‍തൂക്കം. വടകരയില്‍ കെ കെ രമ ജയിക്കും. കോഴിക്കോട് ബലാബല മത്സരത്തില്‍ എട്ട് സീറ്റുകള്‍ ഇഠത് മുന്നണി പിടിക്കും. രാഹുല്‍ ഇഫക്ടില്‍ വയനാടും കോഴിക്കോടും അടിമുടി മാറി മറിയുകയാണ്. കര്‍മ ന്യൂസ് പുറത്തുവിടുന്ന ജനകീയ സര്‍വേയില്‍ വ്യക്തമായ മുന്‍തൂക്കം വയനാട് യുഡിഎഫിന് ഉറപ്പിച്ച് കഴിഞ്ഞു. കോഴിക്കോട് എല്‍ഡിഎഫ് നേടിയെടുക്കുമെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.

കര്‍മന്യൂസിന്റെ ജനകീയ സര്‍വേ ഇനി പോകുന്നത് കോഴിക്കോട് മണ്ഡലത്തിലേക്കാണ്. സിപിഎം അടക്കിവാഴുന്ന ഒരു മണ്ഡലമാണ് കോഴിക്കോട് എന്ന് നമുക്ക് പറയാം. ആകെ 14 സീറ്റുകളാണ് മണ്ഡലത്തിലുള്ളത്. നിലവില്‍ 2സീറ്റുകള്‍ മാത്രമാണ് udf നുള്ളത് എന്നാല്‍ ഇക്കുറി ഇടത് മുന്നണിക്കായിരിക്കും കോഴിക്കോട് മുന്‍ തൂക്കം. 14 സീറ്റുകളില്‍ 8 സീറ്റും ഇടത് മുന്നണിക്കായിരിക്കും. യു ഡി എഫ് 6 സീറ്റുകളില്‍ വിജയിക്കും.. ഇത്തവണ ഇവിടെ ചരിത്രം പിറക്കും. വടകരയില്‍ഇടത് മുന്നണി ദയനീയമായി തോക്കും. പൊരിഞ്ഞ പോരാട്ടം നടക്കുന്ന വടകരയില്‍ ടി പി ചന്ദ്ര ശേഖരന്റെ വിധവ കെ കെ രമ വിജയിക്കും. രമക്കനുകൂലമായി 45 % ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തി. ഇടത് മുന്നണിക്കവട്ടേ 42 % പേര്‍ മാത്രമാണ് വിജയിക്കും എന്ന് രേഖപ്പെടുത്തിയത്

കുറ്റ്യാടി,ബാലുശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കോഴിക്കോട് സൗത്ത് മണ്ഢലങ്ങള്‍ യുഡിഎഫ് പിടിചെടുക്കും. പേരാമ്പ്ര, നാദാപുരം , കൊയിലാണ്ടി , ബേപ്പൂര്‍, ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് കൊടുവള്ളി, മേപ്പയൂര്‍,ഇടത് മുന്നണിക്കാണ് ജയാ സാധ്യത.

ഇത്തവണ കോഴിക്കോട് 13 സീറ്റുകളില്‍ 10സീറ്റുകളിലും UDF ജയിക്കും. കോഴിക്കോടെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് വടകര. ടി. പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ സ്ഥനാര്‍ത്ഥിത്വം വന്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന രമ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ലോക് താന്ത്രിക് ജനതാദളിനാണ് എല്‍ഡിഎഫ് വടകര സീറ്റ് കൊടുത്തിരിക്കുന്നത്. മനയത്ത് ചന്ദ്രന്‍ ആണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. അഡ്വ എം.രാജേഷ് കുമാറാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. 48 ശതമാനം പേര്‍ കെക രമയെ പിന്തുണക്കുമ്പോള്‍ 32 ശ്തമാനം പേര്‍ മാത്രമാണ് എല്‍ഡിഎഫിനെ ഇവിടെ പിന്താങ്ങുന്നത്. 20 ശതമാനം വോട്ടോടെ ബിജെപിയായിരിക്കും ഇവിടെ രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ചിന്തിപ്പിക്കുന്നതായിരിക്കും രമയുടെ തിരഞ്ഞെടുപ്പ് ഫലം.

മറ്റൊരു കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ബാലുശേരി നിയമസഭാമണ്ഡലം. 1977 മുതല്‍ ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലം ഇത്തവണ യുഡിഎഫിനൊപ്പം പോകും. സിനിമ നടന്‍ ധര്‍മ്മജന്‍ ബോള്‍?ഗാട്ടിയാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി. സിനിമ താരങ്ങളുടെ പ്രരണമെല്ലാം ധര്‍മ്മജന് ?ഗുണം ചെയ്യും.

ഒരിക്കല്‍ കൂടി വ്യക്തമാക്കാം കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍?ഗ്രസിന്റെ തേരോട്ടമായിരിക്കും ഇത്തവണ.
കോഴിക്കോട്

total 14
എല്‍ഡിഎഫ് 8

യുഡിഎഫ് 6

വയനാട് ആര്‍ക്കൊപ്പം കേരളം അല്ല ഇന്ത്യതന്നെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. രാഹുല്‍ ?ഗാന്ധി ഇഫ്കട് ആണ് ഇവിടുത്തെ മെയിന്‍. വയനാട്ടില്‍ ആകെ മൂന്ന് മണ്ഡലങ്ങളാണുള്ളത്. മാനന്തവാടിയും ബത്തേരിയും കല്‍പ്പറ്റയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് രണ്ടും യുഡിെഫിന് ഒന്നും ആയിരുന്നു. ഇക്കുറി എന്താകും…..വയനാട് യു ഡി എഫ് തൂത്ത് വാരും..മൂന്നില്‍ 3 സീറ്റും യു ഡി എഫ് ജയിക്കും. രാഹുല്‍ ഗാന്ധിയുടെ ഇഫക്ട് വയനാട് തരമഗാകുകയാണ്.

ഇവിടെ പരാജയപ്പെടുന്ന പ്രമുഖന്‍ മാതൃഭൂമി ഉടമയും ഇടത് സ്ഥനാര്‍ഥിയുമായ ശ്രേയംസ് കുമാറാണ്. യു ഡി എഫ് സ്ഥനാര്‍ഥി ടി സിദ്ദിക്കിനു നല്ല ഭൂരിപക്ഷം കിട്ടും. കാരണം 59 % പേര്‍ ടി സിദ്ദിക്ക് ജയിക്കും എന്ന് പറഞ്ഞപ്പോള്‍ ശ്രേയംസ് കുമാര്‍ ജയിക്കും എന്ന് പറഞ്ഞത് വെറും 28% പേരാണ്. ഇത് വ്യക്തമാക്കുന്നത് ശ്രേയംസ് കുമാര്‍ പരാജയപ്പെടും എന്ന് മാത്രമല്ല നല്ല വ്യത്യാസത്തില്‍ തന്നെ തോല്‍ വി ഉണ്ടാകും എന്നുമാണ്

1965 മുതല്‍ ഇതുവരെയുള്ള 56 വര്‍ഷത്തില്‍ കൂടുതലും കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു മാനന്തവാടിയുടെ മനസ്സ്. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഒ.ആര്‍. കേളുവിലൂടെ മണ്ഡലം കൈയ്യടക്കുകയായിരുന്നു. ഇതിതവണ പികെ ജയലക്ഷ്മി ഇവിടെ റെക്കോഡ് ഭൂരിപക്ഷം നേടി വിജയിക്കും. ഒ.ആര്‍. കേളുതന്നെയാണ് ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥി.മുകുന്ദന്‍ പള്ളിയറയാണ് ബിജെപിക്കായി ക?ളത്തിലിറങ്ങിയിരിക്കുന്നത്.

വയനാട് ജില്ലയിലെ ഏറ്റവും വലിയ മുന്‍സിപ്പാലിറ്റിയുമാണ് കല്‍പ്പറ്റ. അതിനൊപ്പം കേരളത്തിലെ 140 നിയോജക മണ്ഡലത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കല്‍പ്പറ്റ മണ്ഡലം. മാതൃഭൂമിയുടെ ഉടമയും മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായ എംവി ശ്രേയാംസ് കുമാറാണ് ഇവിടെ എല്‍ഡിഎഫിനായി രം?ഗത്തിറങ്ങുന്നത്. അഡ്വ. ടി സിദ്ദിഖാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിലവില്‍ കല്‍പ്പറ്റ സിപിഎമ്മിന്റെ സിറ്റിം?ഗ് സീറ്റാണ് അത് ഇത്തവണ യുഡിഎഫ് കൈക്കലാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂന. 59 ശതമാനം ആളുകളും ടി സിദ്ദിഖിനാണ് വിജയമെന്നാണ് പറയുന്നത്.

ബത്തേരിയാണ് മറ്റൊരു മണ്ഡലം. നിലവിലെ എംഎല്‍എ ഐ സി ബാലകൃഷ്ണനാണ് ഇത്തവണയും യുഡിഎഫിനായി രം?ഗത്തിറങ്ങുന്നത്. എം എസ് വിശ്വനാഥന്‍ സിപിഎമ്മിനായും സി കെ ജാനു ബിജെപിക്കായും കളത്തിലിറങ്ങുന്നു. യുഡിഎഫിന്റെ ഉറച്ച കോട്ട ഇത്തവണ യുഡിെഫിനൊപ്പം തന്നെ പോകും. ബിജെപി ആയിരിക്കും ഇവിടെ രണ്ടാം സ്ഥാനത്ത് എത്തുക. വയനാട് രാഹുല്‍ ഇഫക്ടില്‍ മൂന്ന് മണഡ്‌ലങ്ങളും കോണ്‍?ഗ്രസ് തൂത്തുവാരും.

വയനാട്

total

യുഡിഎഫ് 3