ബിജെപി വൻ മുന്നേറ്റം, കുമ്മനവും, ശോഭാ സുരേന്ദ്രനും ജയിക്കും- കർമ്മ ന്യൂസ് സർവേ

കർമ ന്യൂസിന്റെ ജനകീയ സർവേയിലെ തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളിലെ ഫലമാണ് ഇപ്പോൾ പുറത്തുവിടുന്നത്. തിരുവന്തപുരം ജില്ലയിൽ യു ഡി എഫ് 6 സീറ്റിലും ഇടത് മുന്നണി 6 സീറ്റിലും എൻ ഡി എ 2 സീറ്റിലും വിജയിക്കും എന്ന് സർവേ ഫലം.

തിരുവന്തപുരത്ത് ആകെ 14 നിയോജക മണ്ഡലങ്ങളാണ്‌ ഉള്ളത്. യു ഡി എഫും 6 സീറ്റിലും എൽ ഡി എഫ് ആറു സീറ്റിലും , 2 സീറ്റിൽ എൻ ഡി എയും വിജയിക്കും എന്നാണ്‌ സർവേയിൽ വ്യക്തമാകുന്നത്. മന്ത്രി കടകം പള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് പരാജയപ്പെടും. ശോഭാ സുരേന്ദ്രൻ വിജയിക്കും എന്ന് പറയുന്നവർ 38 ശതമാനം പേരാണ്‌. മന്ത്രി കടകം പള്ളി വിജയിക്കും എന്ന് പറയുന്നവർ ആകട്ടേ 34 % പേർ മാത്രവും. ശതമാന കണക്കിൽ നേരിയ വ്യത്യാസമേ ഇരുവരും തമ്മിൽ ഉള്ളു. ഇവിടെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വിജയിക്കും. അതുപോലെ കേരളം ഉറ്റു നോക്കുന്ന നേമം . യു ഡി എഫ് ഇവിടെ ദയനീയമായ പരാജയം ഏറ്റു വാങ്ങും. വെറും 28 % മാത്രമാണ്‌ യു ഡി എഫിനു വിജയ സാധ്യത. യു ഡി എഫ് സ്ഥനാർഥിയെ ഇനിയും മണ്ഡലത്തിന്റെ പല ഭാഗത്തും ജനങ്ങൾ അറിയുക പോലും ഇല്ല.

കേരളം ഉറ്റു നോക്കുന്ന നേമത്ത് കുമ്മനം രാജ ശേഖരൻ തന്നെ വിജയ കൊടി പാറിക്കും. ഇവിടെ കോൺഗ്രസിലെ അതികായകനായ കെ മുരളീധരൻ പരാജയപ്പെടും. കുമ്മനത്തിന്റെ വിജയം 40% പേർ പറയുമ്പോൾ കെ മുരളീധരനാവട്ടേ 34 % പേരേ വിജയം പ്രവചിക്കുന്നുള്ളു. വെറും 26 % മാത്രമാണ്‌ ഇടത് മുന്നണി നേതാവ് ശിവൻ കുട്ടിക്ക് വിജയം പ്രവചിക്കുന്നുള്ളു. കഴക്കൂട്ടത്തേ കോൺഗ്രസിന്റെ ദയനീയ അവസ്ഥയാണ്‌ നേമത്ത് സി.പി എമ്മിന്‌. ഈ 2 സീറ്റിലും 2 മുന്നണികളേയും നിലമ്പരിശാക്കുകയാണ്‌ എൻ ഡി എ എന്നും പറയാം.

തിരുവന്തപുരം ജില്ലയിൽ അരുവിക്കര , വർക്കല, കോവളം, ചിറയൻ കീഴ്, തിരുവന്തപുരം, വാമനപുരം മഢലങ്ങളിൽ യു ഡി എഫ് വിജയം നേടും. ഇതിൽ അരുവിക്കരയിൽ ശബരിനാഥ് ഭൂരിപക്ഷം വർദ്ധിപ്പിക്കും. തിരുവന്തപുരത്തും യു ഡി എഫ് ഭൂരിപക്ഷം വർദ്ധിപ്പിക്കും. കോവളവും യു ഡി എഫിനു സുരക്ഷിതമാണ്‌. വാമനപുരം സി.പി എമ്മിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്ത് അട്ടിമറി വിജയം നേടും. വാമനപുരത്ത് യു ഡി എഫിന്റെ വിജയം പ്രവചിക്കുന്നത് 46 % ആളുകളാണ്‌, ഇടത് മുന്നണിക്കാവട്ടേ 34 % ആളുകളേ വിജയം പ്രവചിക്കുന്നുള്ളു.

എൽ ഡി എഫ് തിരുവന്തപുരം ജില്ലയിൽ വലിയ സീറ്റു ചോർച്ച ഉണ്ടാകും എങ്കിലും ഇടത് , വലത് മുന്നണികൾ ബലാ ബലം തന്നെയാണ്‌. നെയ്യാറ്റിൻ കര, ആറ്റിങ്ങൽ, പാറശാല, വട്ടിയൂർ കാവ്, നെടുമങ്ങാട്, കാട്ടാകട ഇവിടങ്ങളിൽ ഇടത് മുന്നണി വിജയിക്കും. കാട്ടാകറ്റയിൽ എൻ ഡി എ വിജയത്തിനടുത്ത് തന്നെയുണ്ട്. യു ഡി എഫ് ഇവിടെ മൂന്നാം സ്ഥാനത്താകും. കാട്ടാകറ്റയിൽ എൽ ഡി എഫ് വിജയിക്കും എന്ന് പറയുന്നവർ 38 % വും എൻ ഡി എ വിജയിക്കും എന്ന് പറയുന്നവർ 36 % ആണ്‌. 26% പേർ മാത്രമാണ്‌ യു ഡി എഫ് വിജയം പ്രവചിക്കുന്നത്. വട്ടിയൂർ കാവിൽ ഇടത് മുന്നണിയുടെ മിന്നും താരം പ്രശാന്ത് തന്നെ ഇക്കുറിയും വിജയിക്കും.

തിരുവന്തപുരം

യു ഡി എഫ് 6

എൽ ഡി എഫ് 6

എൻ ഡി എ 2