ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്ന ധാര്‍ഷ്ട്യം ബാലുശ്ശേരിയില്‍ ഇത്തവണ മാറ്റിയെഴുതപ്പെടും; ധര്‍മജന്‍ ബാലുശ്ശേരി

തിരഞ്ഞെടുപ്പിന്റെയും പ്രകൃതിയുടെയും ചൂടിൽ ഓടി നടക്കുകയാണ് നടനും ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി. ഇപ്പോളിതാ കർമ ന്യൂസിനോട് മനസ് തുറക്കുകയാണ് ധർമജൻ. ജനങ്ങളെ ചിരിപ്പിക്കുന്നതും അവരുടെ പ്രശ്‌നങ്ങളെ സോൾവ് ചെയ്യുന്നതും നല്ല കാര്യമാണ്. ഒന്ന് ജനങ്ങളുടെ സംഘർഷ ഭരിതമായ നിമിഷങ്ങളിൽ ചിരിപ്പിക്കാൻ പറ്റിയാൽ അത് വലിയ കാര്യമാണ്. മറ്റേത് ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതും നല്ല കാര്യമാണ്.

45 വർഷം പിറകിലാണ് ബാലുശ്ശേരി. 45 വർഷം ഇടതിന്റെ കൈപ്പടിയിലമർന്നിട്ടും ഇവിടെ വികസനങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. സമസ്ത മേഖലയും പരാജയത്തിലാണ്. ഇവിടുത്തെ ജനങ്ങൾ വോട്ട് ചെയ്‌തോളും ഇടതിനെ ജയിപ്പിച്ചോളും എന്നുള്ള നിലപാടും ധാർഷ്ട്യവുമാണ് ഇടതുപക്ഷത്തിന്. അത് ഇത്തവണ തകരും. മാറ്റിയെഴുതപ്പെടും. ഇവിടെ മാറ്റം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇവിടുത്തെ സമസ്ത മേഖലയും മാറാനുണ്ട്. അനന്തമായ സാധ്യതകളുള്ള മണ്ഡലമാണ് ബാലുശ്ശേരി. ടൂറിസത്തിന് വൻ സാധ്യതകളാണ്. പക്ഷെ ടൂറിസ്റ്റുകൾക്ക് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാനാണ് വിധി. അതെല്ലാം മാറ്റേണ്ടതുണ്ടെന്നും ധർമജൻ പറഞ്ഞു