ഇഷ്ട ഭ​ക്ഷണം കപ്പയും മീനുമാണെന്ന് തുറന്ന് പറഞ്ഞ് കാർത്തിക

ചലച്ചിത്രോലോകത്ത് നായികയായി അധികം ചിത്രങ്ങളിൽ ഉണ്ടായിരുന്നില്ല. എങ്കിലും കാർത്തിക മുരളീധരൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. ഓൺലൈനിൽ കാർത്തിക മുരളീധരന്റെ ഫോട്ടോകൾ തരംഗമാകാറുമുണ്ട്. കൊമ്രേഡ് ഇൻ അമേരിക്ക അങ്കിൾ എന്നീ സിനിമകളിലാണ് കാർത്തിക മുരളീധരൻ നായികയായത്. പുതിയ കാലത്തെ വേഷങ്ങളിലായിരുന്നു ചിത്രത്തിൽ കാർത്തിക. ലോക്ക്ഡൗണിലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക്ക്ഡൗണിൽ പഠിച്ച കാര്യങ്ങളും മിസ് ചെയ്യുന്ന കാര്യങ്ങളുമെല്ലാം താരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് താരം വിശേഷങ്ങൾ പങ്കുവെക്കുന്നത്.

 

View this post on Instagram

 

#1 Amma’s Garden is my happy place in my house. My room is second . ???? @effin__good

A post shared by Karthika Muralidharan (@karthikahp) on

വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം അമ്മയുടെ ​ഗാർഡനാണ്. തന്റെ മുറിക്ക് രണ്ടാം സ്ഥാനമാണെന്നും കാർത്തിക പറയുന്നു. കൂടാതെ ടെറസ് ഉപയോ​ഗിക്കാൻ സൗകര്യമുള്ള സുഹൃത്തുക്കളോടുള്ള കുശുമ്പും താരം മറച്ചുവെക്കുന്നില്ല. തന്റെ ആകാശവും ഉറ്റസുഹൃത്തിനേയും മിസ് ചെയ്യുന്നുവെന്നും കാർത്തിക കുറിച്ചു.
ഇഷ്ട ഭ​ക്ഷണം കപ്പയും മീനുമാണെന്ന് തുറന്ന് പറഞ്ഞ് കാർത്തിക

ഇഷ്ട ഭക്ഷണത്തേക്കുറിച്ചും താരം പറയുന്നുണ്ട്. 2022വരെ ആഴ്ചയിൽ 7 തവണ വീതം കപ്പയും മീനും തനിക്ക് കഴിക്കാനാവുമെന്നും സന്തോഷം മാത്രമൊള്ളൂവെന്നുമാണ് കാർത്തികയുടെ വാക്കുകൾ. ലോക്ക്ഡൗണിൽ പഠിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ഐബ്രോയും അപ്പർലിപ്സും സ്വന്തമായി ചെയ്യാൻ പഠിച്ചുവെന്നും ദോശ ചുടാൻ പഠിച്ചെന്നുമൊക്കെയാണ് കാർത്തിക കുറിക്കുന്നത്.