കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി

ജന്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ 370 ആം അനുശ്ചേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ കാശ്മീരിനായി അനുവദിച്ച 35(A) അനുശ്ചേദവും ഇല്ലാതാവുകയാണ്. ഭരണഘടനാ മാറ്റങ്ങള്‍ എന്ന നിലയില്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ അതില്ലാതെ രാശ്ട്രപതിയുടെ അംഗീകാരത്തോടെയാണ് നടപടി.

അല്‍പ്പം മുന്‍പ് രാജ്യസഭയിലാണ് അമിത് ഷാ പുതിയ ബില്‍ അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷ കക്ഷികളുടെ ബഹളത്തില്‍ സഭ മുങ്ങിയിരിക്കുകയാണ്.

രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു.