എന്നെ ആരും നടതള്ളിയിട്ടില്ല, ഒരു പണിയുമില്ലാത്ത കുറേ ആളുകളാണ് വാർത്തകൾ ഉണ്ടാക്കുന്നത്- കവിയൂർ പൊന്നമ്മ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. മുൻപ് പല അഭിമുഖങ്ങളിലും ഭർത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭർത്താവിൻറെ മരണത്തിനുശേഷം ആലുവയിലെ വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. ഏക മകൾ വിദേശത്ത് ആണ്. ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകൾ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. പിന്നാലെ ബ്രെയിൻ ട്യൂമർ പിടിപെടുകയും ചെയ്തു.

എല്ലാവരാലും തഴയപ്പെട്ട് ഒറ്റയ്ക്ക് വാർധക്യം ചിലവഴിക്കുകയാണെന്ന വ്യാജ പ്രചാരണങ്ങളെ തള്ളി നടി കവിയൂർ പൊന്നമ്മ. തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നുമാണ് കവിയൂർ പൊന്നമ്മ തന്നെ ഇപ്പോൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാർത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകൾ.അവരോട് എന്ത് പറയാൻ, സന്തോഷത്തോടെ പോകുന്നു വളരെ സന്തോഷം.

മലയാള സിനിമാ രംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയൊക്കെ അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.