ഭർത്താവ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു, ഏക മകൾ വിദേശത്ത്, കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. മുൻപ് പല അഭിമുഖങ്ങളിലും ഭർത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭർത്താവിൻറെ മരണത്തിനുശേഷം ഏകയായി ആലുവയിലെ വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. ഏക മകൾ വിദേശത്ത് ആണ്. ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകൾ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. പിന്നാലെ ബ്രെയിൻ ട്യൂമർ പിടിപെടുകയും ചെയ്തു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുൻപേ സംസാരശേഷി മണിസ്വാമിക്ക് പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലിൽ കിടന്ന് പൊന്നമ്മയെ കൈയാട്ടി വിളിക്കുകായും പൊന്നമ്മ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞ് എന്തോ പറയാൻ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളിൽ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹത്തിന് തോന്നുകയും ചെയ്തിരുന്നു. നിരവധി രോ​ഗാവസ്ഥകൾ അലട്ടുന്നതിനാൽ ഇപ്പോൾ പൊതുവേദികളിൽ പോലും കവിയൂർ പൊന്നമ്മ പങ്കെടുക്കാറില്ല.

നാടകത്തിൽ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു കവിയൂർ പൊന്നമ്മ. 20ാമത്തെ വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി താരം അഭിനയിച്ചിരുന്നു. മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മയെ കാണാനാണ് പ്രേക്ഷകർക്കേറെയിഷ്ടം. ശരിക്കും അമ്മയും മകനുമാണ് അവരെന്നായിരുന്നു പലരും കരുതിയത്. മോഹൻലാലിനെ കുട്ടാ എന്നും മമ്മൂട്ടിയെ മമ്മൂസ് എന്നുമാണ് പൊന്നമ്മ വിളിക്കുന്നത്. സിനിമാ നിർമ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂർ പൊന്നമ്മ വിവാഹം ചെയ്തത്. 1965ൽ ചെന്നൈയിലെ ഒരമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ധർമയുദ്ധം, മനുഷ്യബന്ധങ്ങൾ, രാജൻ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു മണിസ്വാമി. കുറച്ച് വർഷകാലമേ ഇരുവരും ഒന്നിച്ചു ജീവിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാൻ പൊന്നമ്മയ്ക്ക് സാധിച്ചില്ല. ശാരീരികമായി താരത്തെ ഭർത്താവ് ഏറെ ഉപദ്രവിക്കുമായിരുന്നു.