ഏക മകൾ അമേരിക്കയിൽ, കവിയൂർ പൊന്നമ്മ ഒറ്റയ്ക്ക്, മകളുടെയും അമ്മയുടെയും വീഡിയോ വൈറൽ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ വേഷം ഇട്ടിട്ടുണ്ട്. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. മുൻപ് പല അഭിമുഖങ്ങളിലും ഭർത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

ഭർത്താവിൻറെ മരണത്തിനുശേഷം ഏകയായി ആലുവയിലെ വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. ഏക മകൾ വിദേശത്ത് ആണ്. ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിച്ചിരുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ അവസാന നാളുകൾ പൊന്നമ്മയ്ക്ക് ഒപ്പം തന്നെയായിരുന്നു. പിന്നാലെ ബ്രെയിൻ ട്യൂമർ പിടിപെടുകയും ചെയ്തു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുൻപേ സംസാരശേഷി മണിസ്വാമിക്ക് പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലിൽ കിടന്ന് പൊന്നമ്മയെ കൈയാട്ടി വിളിക്കുകായും പൊന്നമ്മ അടുത്ത് ചെല്ലുമ്പോൾ കണ്ണ് നിറഞ്ഞ് എന്തോ പറയാൻ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളിൽ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി അദ്ദേഹത്തിന് തോന്നുകയും ചെയ്തിരുന്നു. നിരവധി രോ​ഗാവസ്ഥകൾ അലട്ടുന്നതിനാൽ ഇപ്പോൾ പൊതുവേദികളിൽ പോലും കവിയൂർ പൊന്നമ്മ പങ്കെടുക്കാറില്ല.

ഇപ്പോഴിതാ മകളെക്കുറിച്ചുള്ള നടിയുടെ വാക്കുകൾ ആണ് വീണ്ടും വൈറലാകുന്നത്. ബിന്ദു മണിസ്വാമിയാണ് കവിയൂർ പൊന്നമ്മയുടെ ഏകമകൾ. അമേരിക്കയിൽ രണ്ടുമക്കൾക്കും, ഭർത്താവിനും ഒപ്പം സെറ്റിൽഡാണ് ബിന്ദു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞിരുന്ന പൊന്നമ്മ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം എന്നാണ് റിപ്പോർട്ടുകൾ. ഇടക്കാലത്ത് നടി ഊർമ്മിള ഉണ്ണി പങ്കിട്ട ഒരു ചിത്രം ഏറെ വൈറലായിരുന്നു. ജെബി ജങ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മകളെകുറിച്ച് പൊന്നമ്മയും, താരത്തെക്കുറിച്ചു മകളും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

മകളും മകനും ആണ് അവൾക്ക്. മരുമകൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സർ ആണെന്നും പൊന്നമ്മ പറഞ്ഞു. അമ്മയെ കുറിച്ചുള്ള മകളുടെ പരാതി ബ്രിട്ടാസ് ആണ് ആദ്യം പറയുന്നത്. അമ്മ എന്നെ നോക്കിയിട്ടില്ല എന്നാണ് ബിന്ദു പറഞ്ഞത് , ഇതിനെകുറിച്ചെന്താണ് പൊന്നമ്മ ചേച്ചിക്ക് പറയാൻ ഉള്ളതെന്നും ബ്രിട്ടാസ് ചോദിക്കുന്നു. കഷ്ടം എന്നാണ് പൊന്നമ്മ പറയുന്നത്. ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമാരുന്നു.

കുഞ്ഞായിരുന്നപ്പോൾ മനസിലാക്കണം എന്നില്ല. പക്ഷെ മുതിര്ന്നപ്പോഴും ഭയങ്കര ശാഠ്യം ആയിരുന്നു. ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി കൊടുത്തിട്ടും ഉണ്ട്. ആ ശാഠ്യം ഇപ്പോഴും ഉണ്ട്. ആ പരിഭവം മാറൂല്ല. അതിൽ ദുഃഖം ഒന്നുമില്ല. നോക്കിയിട്ടില്ല, ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂ.

ശിക്ഷ എന്നൊരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്, സത്യൻ മാഷും, ഞാനും ആണ് ജോഡി. ഒരു കട്ടിലിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്ന സീൻ ആണ്. കന്നഡത്തിലെ ഒരു ഡയറക്ടർ ആണ് സംവിധാനം ചെയ്യുന്നത്. ഇടക്ക് പുള്ളി വന്നു സത്യൻ മാഷിനോട് ചെവിയിൽ എന്തോ പറയുന്നുണ്ടായിരുന്നു. ഇത് കഴിഞ്ഞിട്ട് മാഷ് എന്നോട് പറഞ്ഞു പൊന്നി നമ്മൾക്ക് ഈ സീൻ നാളെ എടുത്താലോ എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഞാൻ എന്തേലും ചെയ്തത് ശരി ആയില്ലേ എന്നോർത്തുപോയി.

പട്ടുസാരിയാണ് ഉടുത്തിരുന്നത്. ഞാൻ റൂമിൽ വന്ന് സാരി മാറാൻ നിൽക്കുമ്പോൾ സാരി നിറയെ നനഞ്ഞിരിക്കുന്നു, മുലപ്പാൽ വീണു നനഞ്ഞതാണ്. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തിൽ ഉണ്ടായി. കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല- പൊന്നമ്മ പറഞ്ഞു.