മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇലക്ട്രിക് ബസിൽ ഇനി ഒരു തീരുമാനവും എടുക്കില്ല, എല്ലാം ഉദ്യോ​ഗസ്ഥർ പറയുമെന്ന് ​ഗണേഷ്കുമാർ

ഇലക്ട്രിക് ബസ്സുകൾ ലാഭകരമല്ലെന്ന ​ഗണേഷ്കുമാറിന്റെ നിലപാട് വിവാദമായ സാ​ഹചര്യത്തിൽ തീരുമാനങ്ങൾ പറയാൻ താനില്ലായെന്ന് ​ഗണേഷ്കുമാർ. ഇലക്ട്രിക് ബസുകളുമായി സർക്കാർ മുമ്പോട്ട് പോകും. ഇതിന്റെ സൂചന നൽകിയാണ് കെബി ഗണേഷ് കുമാർ തന്നെ രംഗത്തു വന്നിരിക്കുന്നത്.

ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്.

താൻ ആരെയും ദ്രോഹിക്കാറില്ല. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്‌ട്രേഷൻ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏതായാലും കെ എസ് ആർ ടി സിയിൽ നയപരമായതൊന്നും തീരുമാനിക്കില്ലെന്ന് കൂടി വ്യക്തമാക്കുകായണ് ഗതാഗത മന്ത്രി. ഗണേഷ് വ്യക്തമാക്കി.

ഇലക്ട്രിക് ബസുകളുടെ വരവുചെലവുകൾ സംബന്ധിച്ച കണക്കുകൾ ചോർന്നതിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ.ബി. ഗണേശ് കുമാർ കഴിഞ്ഞ ദിവസം വാർത്തകളിൽ എത്തിയിരുന്നു. രേഖകൾ ചോർന്നതിൽ മന്ത്രി കെ.ബി. ഗണേശ് കുമാർ ജോയിന്റ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കഴിഞ്ഞ 9 മാസത്തിനിടെ 2. 89 കോടി രൂപ ഇ ബസിന് ലാഭം ലഭിച്ചെന്നാണ് കണക്കുകൾ. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രേഖകൾ മന്ത്രിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടുവെന്നാണ് സൂചന. ഇലക്ട്രിക് ബസിൽ ചർച്ച വേണ്ടെന്ന നിർദ്ദേശവും നൽകി.

സിപിഎം നേതൃത്വവും ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനാൽ കരുതലോടെ നീങ്ങാനായിരുന്നു ഗണേശിന്റെ തീരുമാനം. ഇതിനിടെയാണ് വിഷയത്തിൽ നയപരമായ തീരുമാനം ഇടതുപക്ഷത്തിന്റേതാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.