കേരള എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ഫലം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പ്രഖ്യാപിച്ചു. 73,977 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 51,031 വിദ്യാർത്ഥികൾ യോഗ്യത നേടി. 47,629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു.

എൻജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. ഫാർമസിയിൽ ഒന്നാം റാങ്ക് ഫാരിസ് അബ്ദുൾ നാസർ കല്ലയിൽ നേടി. കൊവിഡ് സാഹചര്യത്തിൽ ഒരുപാട് പ്രത്യേകതകളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഒക്ടോബർ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബർ 25-നകം പ്രവേശനം പൂർത്തിയാക്കും. റാങ്ക് പട്ടിക cee.kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.