38,800 രൂപ വില വരുന്ന കുർത്തയിൽ സുന്ദരിയായി കീർത്തി സുരേഷ്

സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഓർഗൻസ കുർത്ത സെറ്റിലുള്ള പുതിയ ചിത്രങ്ങളാണ് താരം ഇന്നു പങ്കിട്ടിരിക്കുന്നത്. ഹാൻഡ് എംബ്രോയിഡറിയിലുള്ള കുർത്തയ്ക്കൊപ്പം ബ്രൈറ്റ് ഗ്രീൻ പലാസോയാണ് കീർത്തി തിരഞ്ഞെടുത്തത്. കുർത്തയ്ക്ക് ചേരുന്നതായിരുന്നു നൂഡ് പിങ്ക് ഹാൻഡ് എംബ്രോയിഡറിയിലുള്ള ഓർഗൻസ ദുപ്പട്ട.

രാജി ആൻഡ് റാംനിക് സഹോദരിമാരാണ് കീർത്തിയുടെ ഓർഗൻസ കുർത്ത സെറ്റ് ഡിസൈൻ ചെയ്തത്. 38,800 രൂപയാണ് ഇതിന്റെ വില. രാജിറാംനിക്കിന്റെ വെബ്സൈറ്റിൽ ഈ കുർത്ത സെറ്റ് ലഭ്യമാണ്

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു.

ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമർവേഷങ്ങൾ ഇതുവരെ കീർത്തി കൈകാര്യം ചെയ്തിട്ടില്ല. എന്നിരുന്നാലും കീർത്തിയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. വാശിയാണ് കീർത്തിയുടേതായി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്