കേരള ബജറ്റ്: 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളിലേക്ക് പരമാവധി സഹായങ്ങൾ എത്തിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്. 2800 കോടി ആരോഗ്യ മേഖലയ്ക്ക്. ലിക്വിഡ് ഓക്സിജൻ പ്ലാന്റിന് 25 ലക്ഷം. 18 നു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നതിന് 1000 കോടി. പീഡിയാട്രിക് ഐ സി യു വാർഡ്കൾക്ക് 25 കോടി. കേരളത്തിന്റെ സ്വന്തം ഗവേഷണ കേന്ദ്രം തുടങ്ങും. അമേരിക്കൻ മോഡലിലുള്ള സെന്റർ ഡിസീസ് കോൺട്രോളിനു 50 ലക്ഷം.

കാർഷിക മേഖലക്ക് 1600 കോടി. താഴ്ന്ന പലിശക്ക് കാർഷിക വായ്‌പ അനുവദിക്കും.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി

തീരദേശ സംരക്ഷണത്തിന് 5300 കോടി. മൽസ്യ ബന്ധനത്തിൽ നവീകരണം കൊണ്ട് വരും.

കുടുംബശ്രീക്ക് 1000 കോടി രൂപയുടെ വായ്പ

നദിതീര സംരക്ഷണത്തിനായി 5300 കോടിയുടെ പദ്ധതി

ആരോഗ്യ മേഖലയും ജനങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാകും.