മമ്മൂട്ടിയെ സൈക്കിളില്‍ നിന്നും വീഴാന്‍ കാരണമായ ശ്രീജയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീജയ. എന്നാല്‍ ഒരിക്കലും മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് നടിയുടെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. എന്നാലും മലയാളികള്‍ക്കിടയില്‍ ആ മുഖം മായാതെ നില്‍ക്കുകയാണ്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ മികച്ച കുറേ അധികം വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രീജയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി നായകര്‍ക്ക് ഒപ്പം ശ്രീജയ അഭിനയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ ഒരുപാടി കഴിഞ്ഞെങ്കിലും സിനിമയില്‍ ഉണ്ടായ പഴയ കാര്യങ്ങള്‍ ഒന്നും ശ്രീജയ മറന്നിട്ടില്ല. ശ്രീജയ പഴയ കാലത്തേക്കുള്ള മടങ്ങി പോക്ക് നടത്തിയത് ഒരു അഭിമുഖത്തിനിടെയാണ്. പൊന്തന്‍മാടയില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ചാണ് ശ്രീജയ മനസ് തുറന്നത്.

‘പൊന്തന്‍മാടയില്‍ മമ്മൂക്കയുടെ അനുജത്തി വേഷമാണെനിക്ക്. അവിടെ കളിതമാശയൊന്നുമില്ല. മമ്മൂക്ക സീരിയസാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല. അതില്‍ ഞാന്‍ മമ്മൂക്കയെ സൈക്കിളിന്റെ പിന്നിലിരുത്തി ഓടിക്കുന്ന സീനുണ്ട്. കാമറയ്ക്ക് മുന്നില്‍ നിന്ന് സൈക്കിളോടിക്കുമ്പോള്‍ ഞാന്‍ വീണു. കൂടെ മമ്മൂക്കയും.

മമ്മൂക്ക പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് ചിരിയായിരുന്നു. സെറ്റില്‍ അങ്ങനെ പല അബദ്ധങ്ങളുമുണ്ടായി. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടില്ല. പിന്നെ മമ്മൂക്കയ്‌ക്കൊപ്പം സ്റ്റാലിന്‍ ശിവദാസില്‍ അഭിനയിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവരൊക്കെ പറഞ്ഞു. അയ്യോ ശ്രീജയക്കൊപ്പമാണെങ്കില്‍ താഴെ വീഴുമെന്ന്.’