കേരളം ലോക ബാങ്കിൽ നിന്ന് പോലും കടമെടുത്തു, ഇനിയും അനുവദിച്ചാൽ കേന്ദ്രത്തിന് തലവേദന

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കേരളം. വരുന്ന മാസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് എങ്ങനെ ശമ്പളം കൊടുക്കുമെന്ന് പോലും അറിയാത്ത അവസ്ഥ. പെൻഷൻ കൊടുക്കാനുള്ള തുക പോലും ഖജനാവിൽ ഇല്ല. ഈ സാഹചര്യത്തിൽ 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രത്തിന് മുന്നിൽ കേരളം സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം തള്ളുകയുണ്ടായത് ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളം. ഈ വിഷയത്തിൽ കേന്ദ്രം തങ്ങളുടെ നിലപാടുകൾ സത്യവാങ്മൂലമായി സുപ്രീംകോടതിയെ അറിയിച്ചതായാണ് ഏറ്റവും പ്രധാനപ്പെട്ട വാർത്ത.

കേരളത്തെ ഇനി കടമെടുക്കാൻ അനുവദിച്ചാൽ അത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്തിന് തന്നെ അത് വലിയ ബാധ്യത ഉണ്ടാക്കും. പരിധി കഴിഞ്ഞ് കോടികൾ കടമെടുത്തിരിക്കുകയാണ് കേരളം. കേന്ദ്രസർക്കാരിന്റെ അനുമതി പോലുമില്ലാതെ കേരളം പല ഘട്ടങ്ങളിൽ കടമെടുത്തു. ലോക ബാങ്കിൽ നിന്ന് പോലും കേരളം കടം എടുത്തിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി കടമെടുത്ത തിരിച്ചടവ് മുടങ്ങിയപ്പോൾ ആ ബാധ്യത കേന്ദ്രമാണ് വഹിച്ചത്. കേരളം ക്ഷണിച്ചുവരുത്തുന്ന കടങ്ങൾക്കെല്ലാം ഉത്തരവാദിത്വം ഒടുവിൽ കേന്ദ്രസർക്കാരിനെ പറയേണ്ടിവരും. ഇതുകൊണ്ട് കേരളത്തെ കടമെടുക്കാൻ ഇനി അനുവദിക്കില്ല എന്നതാണ് കേന്ദ്രസർക്കാരുടെ നിയമം. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. കേരളത്തിനെ കടമെടുക്കാൻ അനുവദിച്ചാൽ അത് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ ബാധിക്കും. തെലുങ്കാനയും ഇതുപോലെതന്നെ അനധികൃതമായി കടമെടുപ്പ് തുടർന്നിരുന്നു എന്നാൽ ആ സംസ്ഥാനം ഒടുവിൽ അതിൻറെ ഭവിഷത്ത് തിരിച്ചറിഞ്ഞു അവർ ധവളപത്രം ഇറക്കി .കടമെടുപ്പ് ക്രമേണ കുറച്ചു കൊണ്ടുവന്നു.