സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തരപുരം : കൊടും ചൂടിൽ വലയുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്‌ക്ക് സാധ്യത. ഇന്ന് മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. മലയോര മേഖലയിലാകും മഴ കൂടുതലായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്.

ചൂട് നേരിയ നിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. 40 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചിട്ടുള്ളത്.

എന്നാൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.