നിയമപ്രകാരമല്ലാതെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനത്തില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഉപയോഗിക്കാൻ പാടില്ല, കടത്ത നടപടിയിലേക്ക് എംവിഡി

കാക്കനാട്: നിയമപ്രകാരമല്ലാതെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനത്തില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. ഈ നിയമം മറികടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത് നടപടിയെന്ന് എം വിഡി.
ഇത്തരത്തിൽ നിയമ ലംഘിച്ച് ബോർഡ് വെയ്ക്കുന്നവരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രേഖാമൂലം വകുപ്പ് മേധാവിയെ അറിയിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. പിടിവീണാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ആര്‍.ടി.ഒ. അധികൃതര്‍ അറിയിച്ചു.
ബാങ്കിലെയും ഇന്‍ഷുറന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥരും ‘കേരള സ്റ്റേറ്റ്’, ‘ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്നീ ബോര്‍ഡുകളും വാഹനത്തില്‍ പതിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കും. വി.ഐ.പി. സന്ദര്‍ശനംപോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ ടാക്‌സികളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു.