കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം, കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. സംസ്ഥാനം പെന്‍ഷന്‍ നല്‍കാന്‍ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം അടുത്ത 25ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. ഭരണഘടനയുടെ 131 അനുച്ഛേദം അനുസരിച്ചാണ് കേരളത്തിന്റെ ഹര്‍ജി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ അടക്കം ഇടപെടല്‍ തേടിയാണ് ഹര്‍ജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണാവകാശത്തില്‍ കേന്ദ്രം ഭരണഘടപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹര്‍ജി.

സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കാന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 57കോടി രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചുവെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.