വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായി, തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക- ഖുശ്ബു

മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള നടനാണ് സുരേഷ് ഗോപി നായകനായും വില്ലനായും മകനായും അച്ഛനായുമെല്ലാം നിരവധി വേഷങ്ങൾ സുരേഷ് ഗോപി അവതരിപ്പിച്ചു. കുടുംബത്തിൽ നിന്നുള്ള പിന്തുണയാണ് പല താരങ്ങളുടെയും അടിത്തറ എന്നത് സുരേഷ് ഗോപിയുടെ കാര്യത്തിലും പ്രാധാന്യം അർഹിക്കുന്നു.

സിനിമയിൽ ഒരുകാലത്തെ കാമുക സങ്കൽപ്പങ്ങൾക്ക് സുരേഷ് ഗോപിയുടെ മുഖമായിരുന്നു. അനവധി റൊമാന്റിക് രംഗങ്ങളും അദ്ദേഹം ചെയ്തിരുന്നു. ഒരു ചിത്രത്തിൽ നായികയെ എടുത്തുകറക്കിയ രംഗമായിരുന്നു സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്

ഇപ്പോഴിതാ നടി ഖുശ്ബുവായുള്ള സുരേഷ് ഗോപിയുടെ സൗഹൃദത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. യാദവം സിനിമ തൊട്ട് ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദമാണ് സുരേഷ് ഗോപിയും ഖുശ്‌ബുവുമായി ഉള്ളത്.

യാദവം മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യ രാധികയുമായും നല്ല സൗഹൃദമാണ്.

ഞാൻ വീട്ടിൽ ചെന്നില്ലെങ്കിൽ രാധിക വലിയ വിഷയം ആക്കും. നിനക്ക് ഉടലോടെ പോകണോ എന്നാണ് രാധിക ചോദിക്കുക.ഇദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവർ രണ്ട് പേരും പഠിക്കുന്നത് ലണ്ടനിൽ ആണ് അവരും തമ്മിൽ നല്ല ബന്ധമാണ്. പോകുന്നതും വരുന്നതും എല്ലാം ഒരുമിച്ചാണ്. യാദവം ചെയ്യുമ്പോൾ മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി.

സുരേഷേട്ടന് ദേഷ്യം വന്നാൽ അധികം വരും. വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ ഒരിക്കലും സംസാരിക്കുന്ന ആളല്ല ആദ്ദേഹം. അത് ആളുകളിൽ അപൂർവമായി കാണുന്ന ഗുണമാണ്. തുറന്ന ഹൃദയം ഉള്ളയാളാണ്. അദ്ദേഹം ചാരിറ്റി പ്രവർത്തങ്ങൾ വളരെ പണ്ടുമുതലേ ചെയ്യുന്നുണ്ടായിരുന്നു. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല എന്ന് പറഞ്ഞ ഖുശ്‌ബു ഗോകുലിന്റെയും തന്റെയും പിറന്നാൾ ഒരു ദിവസം ആണെന്നും പറയുന്നു.