കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് കെ സുരേന്ദ്രൻ

കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. റെയിൽവേക്ക് പങ്കാളിത്തമുള്ള പദ്ധതി ആണെങ്കിലും അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യം സിപിഐഎമ്മിനുണ്ട്. ജമാഅത്തെ കൂട്ട് കെട്ട് ആക്ഷേപം കേട്ടാലും ജനങ്ങളെയാകെ രംഗത്തിറക്കി കെ റെയിൽ വിരുദ്ധ സമരം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.