ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാ?

സമീപ കാലത്ത് കേരള സർക്കാരിനെതിരെയുണ്ടായ വിമർശനങ്ങളിൽ പ്രതികരണവുമായി കെഎം ഷാജഹാൻ. ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാവുമോ? എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പം കെഎം ഷാജഹാൻ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

ശബരിമല വിഷയം, വിഴിഞ്ഞം സമരം, ​ഗവർണറുമായുള്ള പോര്, സർവകാലശാല വിഷയം, പോപ്പുലർ ഫ്രണ്ടുമായുള്ള ഇടപാടുകൾ, പിഎസ് സി നിയമനങ്ങളിലെ ദുരൂഹതകൾ, തുടങ്ങിയ വിഷയങ്ങളിലെല്ലാം സർക്കാരിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഹൈക്കോടതി പോലും പല സമയങ്ങളിലും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മത നേതാക്കളുടെ നേതൃത്വത്തിൽ വിഴിഞ്ഞത്തടക്കം പല അക്രമസംഭവങ്ങളുണ്ടായിട്ടും പിണറായി സർക്കാരിന് ഇതുവരെ അവരെ അറസ്റ്റ് ചെയ്യാൻ പോലും സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്..

വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കെഎം ഷാജഹാൻ കേരളത്തിലെ പൊതു സമൂഹത്തിനു ഈ വെക്തി സുപരിചിതരനാകുന്നത് 2001ൽ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ അദ്ധേഹത്തിൻറെ പ്രത്യേക ക്ഷണപ്രകാരം വിഎസ്‌ൻറെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെഎം ഷാജഹാൻ എന് ചങ്ങനാശ്ശേരിക്കാരൻ. ലാവലിൻ കേസിൽ പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരേ നടത്തുന്ന നിയമപ്പോരാട്ടമാണ് പിണറായിയുടെ കണ്ണിലെ കരടായി ഷാജഹാനെ മാറ്റിയത്.