യുവാവിന്റെ ആത്മഹത്യ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

അടക്കാത്തോട്: യുവാവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേളകം പോലീസ് ഒരാളെ അറസ്റ്റുചെയ്തു. അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെ (36) ആണ് കേളകം എസ്.എച്ച്.ഒ. അജയ്‌കുമാർ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പുളിയിലക്കലിൽ സന്തോഷിന്റെ ആത്മഹത്യയിലാണ് അറസ്റ്റ്

യുവാവിന്റെ ഭാര്യ സുധിനയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സി.പി.എം. മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയാണ് ജോബിൻ. സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യയും കുടുംബവും പരാതി നൽകിയിരുന്നു.

തുടർന്ന്, പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കേളകം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ കേസന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപവത്കരിച്ചു.