തായ്‌ലന്റുകാർ നാണിക്കുന്ന കൊച്ചിയിലെ കോടീശ്വരന്റെ വീട്ടിലെ മസാജ് വാണിഭം- ഒളിക്യാമറ ഓപ്പറേഷൻ- ഓപ്പറേഷൻ കർമ്മ സംഹാർ

കൊച്ചിയിലെ കോടീശ്വരന്റെ വീട് വാടകയ്ക്ക് കൊടുത്ത് നടക്കുന്നത് ബ്രോത്തൽ ഹൗസും മസാജിങ്ങ് ഹാപ്പി എൻഡും. ഇൻഫോപാർക്ക് ഫേസ് 2 പാട്ടത്തിക്കരയിൽ മന്ത്രകാട്ട് ഷൗക്കത്ത് അലിയുടെ ഉടമസ്ഥതയിൽ ഉള്ള ആഡംബര വീട്ടിൽ നടക്കുന്നത് സെക്സ് റാകറ്റ്. സ്പായുടെ മറവിൽ അനശാസ്യവും മയക്ക് മരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. കർമ്മ ന്യൂസ് മയക്ക് മരുന്നിനും സെക്സ് റാകറ്റിനും എതിരായി നടത്തുന്ന ഓപ്പറേഷൻ കർമ്മ സംഹാർ നാലാം ഭാഗം പുറത്ത് വിടുകയാണ്‌.

ഇൻഫോപാർക്ക് ഫേസ് 2 പാട്ടത്തിക്കരയിൽ മന്ത്രകാട്ട് ആയുർ സോൾ വെൽനെസ് കെയർ ആൻഡ്  സ്പായിലാണ്‌ അനാശാസ്യം. എങ്ങിനെ എങ്കിലും ജീവിക്കുന്നവർ ജീവിക്കട്ടേ എന്ന അനേകം സെക്സ് റാകറ്റുകാരുടെ ന്യായീകരണ കമന്റുകൾ ഞങ്ങളുടെ വാർത്തയുടെ അടിയിൽ വരുന്നുണ്ട്.പനമ്പള്ളി നഗറിൽ നിന്നുള്ള അലക്സ് തോമസ് എഴുതിയ കമന്റ് ഇങ്ങിനെ..കർമ്മക്കെന്ത് രോഗമാണ്‌. ഇത് എല്ലാ നാട്ടിലും ഉണ്ട്. പട്ടിണി മാറ്റാൻ ജനം പണി എടുത്ത് ജീവിക്കാൻ സമ്മതിക്കില്ല..

ഇയാൾക്ക് മറ്റൊരാൾ നല്കിയ കമന്റ് ഇങ്ങിനെ.. ചേട്ടന്റെ വീട്ടിൽ അരി വാങ്ങാൻ കാശില്ലാതെ ബുദ്ധുമിട്ടുമ്പോൾ ചേച്ചിയേയും കുട്ടികളേയും എങ്ങിനെയും ജീവിക്കാൻ ഈ പണിക്ക് വിടുമോ… ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. എങ്ങിനെയും ജീവിക്കാൻ ആയിരുന്നു എങ്കിൽ കേരളത്തിൽ ഒന്ന് ഒരു ജയിലും ആവശ്യമില്ലായിരുന്നു. ഉ ജയിലിലും ആരും കാണില്ലായിരുന്നു…അതുകൂടി വിമർശകർ ഓർക്കുക

മലയാളികൾ കേട്ടിട്ടില്ലാത്ത തായ്‌ലന്റ് മോഡൽ ടൂറിസം സംസ്കാരം ഇറക്കി നമ്മുടെ പെണ്മുട്ടികളേ നശിപ്പിക്കുകയാണ്‌. കോളേജ് പെൺകുട്ടികൾ ആണ്‌ വീടുകളിൽ പോലും അറിയാതെ ഇത്തരം സ്ഥാപനങ്ങളിൽ സർവീസിനായി എത്തുക.