കൊല്ലത്ത് പതിനേഴുകാരന്റെ വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാർ നിരസിച്ചു; ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമം: നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അല്‍പം വെള്ളം അകത്തു ചെന്നപ്പോൾ അറിയാതെ നീന്തി

കൊല്ലം: നിലവിലെ നിയമപ്രകാരം പുരുഷന് 21 ആണ് വിവാഹപ്രായം. നിയമഭേദഗതിയിൽ ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും സർക്കാർ നിലവിൽ ആലോചനയുണ്ട്. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും.

ഇതൊക്കെ ഇവിടെ പറയാൻ ഒരു കാരണമുണ്ട്. കൊല്ലത്ത് പതിനേഴുകാരന് ഇപ്പോൾ തന്നെ കല്യാണം കഴിക്കണം. മാതാപിതാക്കൾക്ക് സമ്മതിക്കുമോ?. ഇതൊന്നും നാട്ടുനടപ്പല്ലെന്ന് പറഞ്ഞു കുട്ടിയെ വഴക്ക് പറഞ്ഞു സമ്മതം നൽകില്ലെന്ന് കട്ടായം പറഞ്ഞ് അച്ഛനും അമ്മയും. കൊല്ലം ചാത്തന്നൂരിനു സമീപം ഇത്തിക്കരയാറ്റിലാണു സംഭവം.

കൊല്ലത്താണ് കല്യാണം കഴിക്കണമെന്ന പതിനേഴുകാരൻ പയ്യന്റെ മോഹം മാതാപിതാക്കൾ സ്വഭാവികമായും നിരസിച്ചത്. അച്ഛനും അമ്മയും തന്റെ ആവശ്യം നിരസിച്ച ദേഷ്യത്തിൽ 17 വയസ്സുകാരൻ പിന്നെ ചിന്തിച്ചത് ജീവനൊടുക്കാനും. ആറ്റിൽ ചാടി ജീവനൊടുക്കാൻ തീരുമാനിച്ച് ബസ്സ്കയറി. വിദ്യാർത്ഥി പാരിപ്പള്ളിയിൽ നിന്നു ബസ് കയറി ഇത്തിക്കരയിലെത്തുകയായിരുന്നു. ആറ്റിൽ മുങ്ങി ജീവനൊടുക്കാൻ ശ്രമിച്ച് കുട്ടി ചാടി.

മുൻപ് നീന്തൽ പഠിച്ചിട്ടുള്ളതിനാൽ ആറ്റിൽ ആദ്യം മുങ്ങിയെങ്കിലും അറിയാതെ നീന്തിത്തുടങ്ങിയ ബാലനെ കരയിലുണ്ടായിരുന്നവർ കൂടെ ചാടി രക്ഷിച്ചു. ഇത്തിക്കരയാറ്റിലാണ് ആത്മഹത്യ ചെയ്യാനായി ചാടിയത്. ചാടിയെങ്കിലും നേരത്തെ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ അല്‍പം വെള്ളം അകത്തു ചെന്നപ്പോഴേക്കും അറിയാതെ നീന്തിത്തുടങ്ങി. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി.

പൊലീസ് പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി. പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന പാരിപ്പള്ളി സ്വദേശിയായ 17 കാരൻ, തനിക്കു വിവാഹം കഴിക്കണമെന്നു വീട്ടുകാരോടു ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. വീട്ടുകാർ ഇതു നിരസിച്ചതോടെ നിരാശയിലായ കുട്ടി പിന്നീട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന്