ഇവർ ഇത്രയ്ക്കും ശുദ്ധാത്മക്കളായി പോയല്ലോ, ദമ്പതികളുടെ ആത്മഹത്യയിൽ ഡോ. അനുജ ജോസഫ്

ആൺസുഹൃത്തിനൊപ്പം മകൾ ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേരളക്കര നോക്കിക്കണ്ടത്. അന്യജാതിൽപ്പെട്ട യുവാവിനൊപ്പമായിരുന്നു മകൾ ഇറങ്ങിപ്പോയത്. സംഭവത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ തീരുമാനിക്കുമ്പോൾ തങ്ങളുടെ മൃതദേഹം പോലും മകളെ കാണിക്കരുതെന്ന് ആ അച്ഛനമ്മമാർ തീരുമാനമെടുത്തിരുന്നു. ഇതിൽ ആരെ പഴിക്കണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഉറ്റവർ. ഇതെക്കുറിച്ച് ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

മകൾ സുഹൃത്തിനൊപ്പം പോയതിനെ തുടർന്നു കൊല്ലത്തു ദമ്പതികൾ ആത്മഹത്യ ചെയ്തു.55വയസ്സുള്ള ഉണ്ണികൃഷ്ണപിള്ള,47വയസ്സുള്ള ബിന്ദു എന്നിവരാണ് മരണമടഞ്ഞത്. ഈ വാർത്ത ഒരേ സമയം വേദനയും മറുവശത്തു ഇവർ ഇത്രയ്ക്കും ശുദ്ധാത്മക്കളായി പോയല്ലോ എന്നോർത്തു സങ്കടവും.
തെറ്റും ശെരിയും തിരിച്ചറിയാൻ പ്രാപ്തിയുള്ളവരാണ് ഇന്നത്തെ കുട്ടികളിൽ ഏറെയും. തങ്ങളുടെ ജീവിതപങ്കാളി ഇന്നയാളായിരിക്കണം എന്നൊക്കെയുള്ള തീരുമാനം എടുക്കാൻ കഴിവില്ലാത്തവരല്ല.
മേല്പറഞ്ഞ സംഭവത്തിൽ ആ പെൺകുട്ടി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നു, തനിക്കിഷ്‌ടമല്ലാത്ത ഒരാളുടെ കൂടെ ജീവിതം എരിഞ്ഞു തീർക്കുന്നു, അപ്പോൾ മാതാപിതാക്കന്മാർക്കു സന്തോഷം, സമൂഹത്തിനു മുന്നിൽ എല്ലാം ok,

എന്തു ok, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ തങ്ങളുടെ കുട്ടികളുടെ സന്തോഷം കണ്ടില്ലെന്നു നടിക്കുന്നു.ബലമായി നീ ഈ ആളോടൊപ്പം ജീവിച്ചാൽ മതിയെന്നു പറയുന്നതിൽ അർത്ഥമില്ല.
അടുത്തിടെ എനിക്കു പരിചയമുള്ള ഒരു പ്രൊഫസർ പറഞ്ഞതാണ്
“അനുജ, എന്റെ മൂത്ത മകൾ വിവാഹം ചെയ്തിരിക്കുന്നത് ഞങ്ങളുടെ കൂട്ടരിൽ ഉള്ള ആളല്ല, അവളുടെ ഇഷ്ടം ഞങ്ങൾ നടത്തി കൊടുത്തു. ഇന്നവർ happy ആയി ജീവിക്കുന്നത് കാണുമ്പോൾ അവളുടെ തീരുമാനം ശെരിയായിരുന്നു എന്നു തോന്നുന്നു. അതോണ്ട് ഇളയ മകൾക്കും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ഞങ്ങൾ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് ”

മക്കളുടെ ഇഷ്ടം നടത്തിയാൽ അതു നല്ലത് വരുത്തില്ല എന്നാവാം ഒരു കൂട്ടർക്കു,
വരും വരായ്കകൾ പറഞ്ഞിട്ടും മാറ്റമില്ലെങ്കിൽ അവരെ അവരുടെ വഴിക്കു വിടുക.
വിവാഹമെന്നത് മനസ്സുകൾ തമ്മിലുള്ള ഐക്യമാണ്, പൊരുത്തപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ ശ്വാസം വിടാൻ പോലും സാധിക്കാതെ,ഇന്നും സമൂഹത്തെ പേടിച്ചു ജീവിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റിലും.
ഉണ്ണികൃഷ്ണൻ സർനോടും ബിന്ദു ആന്റിയോടും,നിങ്ങളു നിങ്ങൾക്ക് വേണ്ടി കൂടെ ജീവിക്കണമായിരുന്നു. മോളായിരുന്നു തങ്ങളുടെ ജീവനും ജീവിതവുമെന്നൊക്കെ നിങ്ങളു ഒരുപക്ഷെ പറയുമായിരിക്കുക്കും. അതല്ലായിരുന്നു സത്യം.

കുട്ടികളെ സ്നേഹിക്കണ്ട എന്നല്ല, അവർക്കു ആവശ്യം ഉള്ളതൊക്കെ ചെയ്തു കൊടുക്കുക, കൂട്ടത്തിൽ തങ്ങളുടെ ജീവിതം മറക്കാതിരിക്കുക.ആരും ആർക്കും സ്വന്തമല്ല, ഒരളവിൽ കൂടുതൽ ആർക്കും ആരുടെയും സ്നേഹം ആവശ്യമില്ല, അതാണ് ഇന്നിന്റെ ലോകം.