ലോറിയില്‍ കൊണ്ടുന്നത് മയിലണ്ണനാണ് ; കുട്ടിയെ കൊണ്ടുവന്നാല്‍ പണം തരാമെന്ന് ഡോക്ടര്‍ പറഞ്ഞു

കുട്ടികളേ തട്ടികൊണ്ട് പോകുന്നതിനു പിന്നിൽ ആശുപത്രി അവയവ മാഫിയകളോ. കുട്ടിയെ കൊണ്ടുവന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞതായി കരുനാഗപ്പള്ളിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം നടത്തവേ പിടിയിലായ അന്യ സംസ്ഥാനക്കാരി സ്ത്രീ പറഞ്ഞു.ഒരു മനുഷ്യ ശരീരത്തിലെ അവയവങ്ങൾക്ക് എത്ര വില ഉണ്ട് എന്ന് അറിയാമോ? കോടികൾ വില കിട്ടും. കൈയ്യിൽ ഒന്നും ഇല്ലാതെ ജീവിക്കുന്നവർ പോലും സ്വന്തം ശരീരത്തിന്റെ മൂല്യത്തിൽ കോടീശ്വരന്മാരാണ്‌ എന്നതാണ്‌ സത്യം. ഇതു തന്നെയാണ്‌ ഒരു അവയവ മാഫിയകൾ ഉന്നം വയ്ക്കുന്നതും. കുട്ടികളേ പണ്ട് പിടിച്ച് കൊണ്ട് പോകുന്നത് ഭിക്ഷാടനത്തിനായിട്ട് ആയിരുന്നു എങ്കിൽ ഇന്ന് അവയവങ്ങൾക്ക് എന്ന സംശയം ബലപ്പെടുകയാണ്‌. ആശുപത്രി മാർകറ്റിൽ മനുഷ്യ ശരീരത്തിലെ എല്ലുകൾ മുതൽ കണ്ണും, ഹൃദയവും തലച്ചോറും, കരളും, കിഡ്നിയും എല്ലാം അമൂല്യമായ വസ്തുക്കളാണ്‌. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കുക. കുട്ടികളേ നന്നായി സൂക്ഷിക്കുക.

കുട്ടികളുടെ തിരോത്ഥാനം പതിവാകുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഇന്നലെ നാട്ടുകാര്‍ പിടികൂടിയത്.ഈ സ്ത്രീയുടെ മൊഴിയാണ്‌ ഇപ്പോൾ ഞടുക്കം ഉളവാക്കുന്നതും.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികളെ കാണാതാകുന്നത് പതിവായിരുന്നു. ‘മയിലണ്ണന്‍’ എന്നയാളാണ് തന്നെ ലോറിയില്‍ കൊണ്ടുവന്നതെന്നും ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പണം തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതേ സ്‌കൂളില്‍ പഠിക്കുന്ന അനിയത്തിയ്ക്ക് ബിസ്‌കറ്റ് വാങ്ങാനാണ് രാവിലെ 9 മണിയോടെ കുട്ടി വീടിനടുത്തുള്ള കടയിലേക്ക് പോയത്. സ്‌കൂള്‍ വേഷത്തിലുള്ള പെണ്‍കുട്ടിയെ വഴിയരികില്‍ നിന്ന നാടോടി സ്ത്രീ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നു.

കുതറിയോടിയ പെണ്‍കുട്ടി തൊട്ടടുത്തുള്ള വീട്ടില്‍ സഹായം തേടി. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ നാടോടി സ്ത്രീയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 60 വയസ്സു പ്രായം തോന്നിക്കുന്ന ഇവര്‍ മലയാളവും തമിഴും ഇടകലര്‍ത്തിയാണ് സംസാരിക്കുന്നത്. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവര്‍ തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്നു. കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ . മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കും.

എന്തായാലും ഇത്തരത്തിൽ തിരോധാനം ചെയ്ത് കുട്ടികൾ എവിടെ പോയി മറഞ്ഞു എന്നതും കാണാതാകുന്ന മലയാളികൾ എവിടെ പോയി എന്നതും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. പതിറ്റാണ്ടുകൾ മുന്നം കാണാതായവർ മുതൽ ഇപ്പോൾ വരെ കേരളത്തിൽ നൂറുകണക്കിനാളുകളാണ്‌. അവർ ജീവിച്ചിരിക്കുന്നതിനു യാതൊരു തെളിവുകളും ഇല്ലതാനും.