ദേവനന്ദ കല്ലു വഴിയും താണ്ടി മുള്ളിനും ഇടയിലൂടെ മരിക്കാൻ എന്തിനു പോകണം, ശരീരത്ത് പോറൽ പോലും ഇല്ല

കേരളത്തിന്റെ നൊമ്പരമായ ദേവനന്ദയുടെ കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എന്ന് സൂചന.എന്നാൽ മുങ്ങിമരണം എന്ന മുൻ നിഗമനത്തോടെ അന്വേഷണം നടത്തുന്നതിനെതിരുയും വിമർശനം വരുന്നുണ്ട്. ഫോറൻസിക് വിഭാഗത്തിന്റെ ചില നിഗമനങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്‌ ഈ കേസിൽ. അന്വേഷണം മുങ്ങിമരണം എന്നുറപ്പിച്ച്,നാട്ടുകാരേയും വീട്ടുകാരെയും ബോധ്യപ്പെടുത്താൻ നീക്കം എന്നും ഇത് അന്വേഷണത്തെ ബാധിക്കാനിടയുണ്ട് എന്നും പറയുന്നു. കുറ്റാന്വേഷണ വിദഗ്ദരോടും, ഫോറൻസിക് അധികൃതരോടും സമൂഹം ഈ കേസിൽ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കുകയാണ്‌. ചോദ്യങ്ങൾ കൃത്യവും വ്യക്തവുമാണ്‌. ഉത്തരങ്ങൾക്കാണ്‌ ഇടറിച്ചയും സംശയങ്ങളും ദുരൂഹതകളും. അതായത് ഇതുവരെ പോലീസും ഫോറൻസിക് അധികൃതവർ വരെ തന്ന ഉത്തരങ്ങൾ പലതും വ്യക്തതയില്ലാത്തത് എന്ന് ജനം പറയുന്നു. ഫോറൻസിക് വിഭാഗത്തിനു ഈ ചോദ്യങ്ങക്ക് ഉത്തരം ഉണ്ടോ?

ദേവനന്ദയുടെ മൃതദേഹം ലഭിച്ചിടത്തല്ല മരണം നടന്നിരിക്കുന്നത് എന്നാണ്‌ പ്രധാന കണ്ടെത്തൽ. മാത്രവുമല്ല വീടിനു സമീപത്തേ കടവിൽ ആയിരിക്കണം അപകടം ഉണ്ടായത് എന്നും അവിടെ വയ്ച്ച് മരിച്ചിരിക്കണം എന്നും ഫോറൻസിക് നിഗമനം. എന്നാൽ ഈ ഭാഗത്തേക്ക് ഒറ്റയറി നടപ്പാതയാണുള്ളത്. വഴിയിൽ നിറയെ മുൾ ചെടികളും. ഈ മുൾ ചെടികൾക്ക് ഇടയിലൂടെ ഈ കടവിൽ കുട്ടി എങ്ങിനെ എത്തി എന്നതിനു ഇനിയും ഉത്തരം ഉണ്ടായിട്ടില്ല. മാത്രവുമല്ല കുട്ടിയുടെ ശരീരത്തോ കാലിലോ മുള്ള് തറച്ചതിന്റെയോ മുള്ളു വഴിയിലൂടെ പോയതിന്റെ പോറലോ ഇല്ല.മാത്രമല്ല കുട്ടി ചെരിപ്പില്ലാതെ വീടിനു പുറത്ത് ഇറങ്ങാറില്ല.

കുട്ടി ഉപയോഗിച്ച ചെരിപ്പ് വീടിനുള്ളിലെ സ്വീകരണ മുറിയിലാണ് കണ്ടത്. മുള്ള് നിറഞ്ഞ് ഈ വഴിയിലൂടെ കുട്ടി സ്വയം പോകാനുള്ള സാധ്യത ഇല്ല എന്നു തന്നെയാണ്‌ വീട്ടുകാരുടെ പക്ഷം. മാത്രവുമല്ല കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീ ഒരു കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച നീക്കവും കൂടി ചേർത്ത് വായിക്കുമ്പോൾ മറ്റാരേലും കുട്ടിയെ ഈ ഭാഗത്ത് എത്തിച്ചതാണോ എന്നും സംശയിക്കണം

ദേവ നന്ദയുടെ വയറിൽ ചളി ഉണ്ടായിരുന്നു. ഈ ചെളി മണ്ണ്‌ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചപ്പോളാണ്‌ മൃതദേഹം ലഭിച്ച സ്ഥലത്തല്ല മരിച്ചത് എന്ന് ബോധ്യപ്പെട്ടത്.മറ്റൊരു പ്രധാന കാരണമായി കണ്ടെത്തിയത് പുഴയിലെ ഒളിഞ്ഞിരിക്കുന്ന കുഴികളാണ്‌. മണ്ണ്‌ നീക്കം ചെയ്തതിനാൽ പുഴയുടെ പല ഭാഗവും ചതി കുഴികൾ ഒളിഞ്ഞിരിക്കുന്നു. ആറിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുത്തതിനെ തുടർന്നു 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ഉള്ളതായി പ്രത്യേക സംഘമായ സ്കൂബാ ടീം കണ്ടെത്തിയിരിക്കുന്നു.

മറ്റൊരു ദുരൂഹമായ കാര്യം ഫോറൻസിക് അധികൃതർ പറയുന്നത് ശരിയെങ്കിൽ കുട്ടി വീടിനടുത്തെ കടവിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണതാണെങ്കിൽ ചുഴികളിൽപ്പെടാനും ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്. എന്നാൽ ഇതൊന്നും ഉണ്ടായിട്ടില്ല. ഷാൾ മൃതദേഹത്തോടൊപ്പം തന്നെ എങ്ങിനെ താഴേക്ക് ഒഴുകി. അതും ബണ്ടിന്റെ അടിയിലൂടെ മൃതദേഹം ഒഴുകിയിട്ടും ഷാൾ വേർപെടാതെ എങ്ങിനെ കിടന്നു. ദേവനന്ദ മരിച്ച് കഴിഞ്ഞോ അതിനു മുമ്പ് ജീവനുള്ളപ്പോഴോ പുഴയിലെ ചുഴിൽ പെട്ടിരിക്കാം എന്നും പുഴയിൽ അടിയൊഴുക്ക് ഉണ്ട് എന്നും ഫോറൻസിക് വിഭാഗം പറയുന്നു. എന്നാൽ ഇത്തരം അടിയൊഴുക്കിൽ പെട്ടിട്ടും ചുഴിയിൽ പെട്ടിട്ടും ഷാൾ മൃതദേഹത്തിൽ എങ്ങിനെ അവസാനം വരെ വൃപെടാതെ കിടന്നു. അതായത് ഫോറൻസി വിലയിരുത്തലുകൾ ഒരു പരിധിവരെ സാഹചര്യങ്ങൾ മനസിലാക്കിയുള്ള വിലയിരുത്തൽ മാത്രമാണ്‌. കൃത്യമായ മറുപടികൾ അല്ല. ഫോറൻസിക് നിഗമനങ്ങൾക്ക് കൃത്യമായ ശാസ്ത്രീയ വശവും ഇത്തരം കാര്യങ്ങളിൽ ഈ കേസിൽ ഇല്ലതാനും.വീടിന് 75 മീറ്റര്‍ മാത്രം ദൂരത്തുള്ള കുളിക്കടവില്‍ വെച്ചാവാം കുട്ടി പുഴയില്‍ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിസ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിഗമനം.  പറയുന്നത്. കുളിക്കടവില്‍ മുങ്ങിത്താഴ്ന്നകുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തിപ്പെടാം. അടിയൊഴുക്കുണ്ടായ പുഴയിലൂടെ മൃതദേഹം ഒഴുകിയതാവാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങിയെന്നും ഫോറന്‍സിക് സംഘം പറയുന്നു.

മാത്രമല്ല ചില ഭാഗത്തു വലിയ കരിങ്കല്ലുകളും കാണപ്പെട്ടതിനാൽ ഇതിൽ തട്ടി മുറിവുണ്ടാകാനും സാധ്യതയേറെയാണ്. എന്നാൽ മൃതദേഹത്തിൽ മുറിവുകളോ പോറലുകളോ ഒന്നും ഇല്ല. കുട്ടി വീണത് താൽക്കാലിക തടയണ ഭാഗത്താണ് എന്ന നിലയിലേക്കാണ് അന്വേഷണം പോകുന്നത്. ഇനി കുട്ടി എങ്ങിനെ ഇവിടം വരെ തനിച്ചെത്തി എന്ന കാര്യമാണു കണ്ടെത്തേണ്ടത്. വിജനമായ റബർ തോട്ടത്തിലൂടെയും ആറിന്റെ തീരത്തെ ഒറ്റയടിപ്പാതയിലൂടെയും 7 വയസ്സുള്ള കുട്ടി തനിച്ച് ഒരിക്കലും നടന്നു പോകില്ലെന്നാണു വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം.

മറ്റൊരു പ്രധാന കാര്യം അന്വേഷണം ഇപ്പോൾ സംശയങ്ങൾ വീട്ടുകാർക്ക് തീർത്ത് കൊടുക്കാൻ എന്ന രീതിയിലായിരിക്കുന്നു. പോലീസ് അധികൃതരിൽ ചിലർക്ക് എങ്ങിലും കുട്ടി പുഴയിൽ വീണ്‌ മരിച്ചു എന്ന വിലയിരുത്തൽ ഉണ്ട്. ആ നിലയിലേക്കാണ്‌ പോലീസിന്റെ അന്വേഷണവും നീങ്ങുന്നത്. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി പുഴയിലകപ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളം ഉണ്ടാവില്ലായിരുന്നു. ഒപ്പം മൃതദേഹം മറ്റേതെങ്കിലും സ്ഥലത്ത് പൊങ്ങാനായിരുന്നു സാധ്യത.അതേസമയം പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.