കൊല്ലം സ്വദേശിനി ഷാർജയിൽ തൂങ്ങിമരിച്ചു

കൊല്ലം: ചാർട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി ഷാർജയിൽ തൂങ്ങിമരിച്ചു. കല്ലുവാതുക്കൽ മേവനകോണം സ്വദേശിനി റാണി ഗൗരി (29)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. റ്റിങ്ങൽ അവനവഞ്ചേരി സ്വദേശി വൈശാഖാണ് റാണിയുടെ ഭർത്താവ്. യുവതിയ്‌ക്ക് നേരെ സ്ത്രീധന പീഡനവും മാനസിക പീഡനവും ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

ഷാർജയിൽ ഭർത്താവിനും നാല് വയസ്സുള്ള മൾക്കും ഒപ്പമായിരുന്നു റാണി ജീവിച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു യുവതിയെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്ന് യുവതിയ്‌ക്ക് മാനസിക പീഡനം ഏറ്റിരുന്നതായി കുടുംബം പറഞ്ഞു. റാണിക്ക് വിവാഹത്തിന് മുൻപുണ്ടായിരുന്ന പ്രണയബന്ധത്തെ ചൊല്ലിയും പ്രശ്ങ്ങൾ ഉണ്ടായിരുന്നു.

130 പവൻ സ്വർണം സ്ത്രീധനമായി വാങ്ങിയായിരുന്നു വിവാഹം. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറ് മാസം മുൻപാണ് റാണിയ്‌ക്ക് ജോലികിട്ടി ഷാർജയിലേയ്‌ക്ക് പോയത്. അമ്മായിയമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും ഒരാഴ്ച മുൻപ് പേരക്കുട്ടി ദേവ്‌നയുമായി ഇവർ നാട്ടിലേക്ക് വന്നിരുന്നു. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.