രാവിലെ മൂത്രം, ഉച്ചക്കും വൈകിട്ടും മൂത്രം, 24 മണിക്കൂറും ഞങ്ങൾ മൂത്രം കുടിക്കും, കൊല്ലം തുളസി

മൂത്ര ചികിത്സയെക്കുറിച്ച് കർമ ന്യൂസിനോട് തുറന്നു പറഞ്ഞ് കൊല്ലം തുളസി. മൂത്രം ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റുന്ന ദ്രാവകമാണെന്ന് കൊല്ലം തുളസി കർമ ന്യൂസിനോട് പറഞ്ഞു. പല തരത്തിലുള്ള രോ​ഗങ്ങളും മൂത്രം മാറ്റും. മൂത്ര ചികിത്സ നമ്മുടെ നാട്ടിൽ പ്രാവർത്തികമാകാത്തതിന്റെ കാരണം മെഡിക്കൽ മാഫിയ തന്നെയാണ്. ഇതുപയോ​ഗിച്ച് രോ​ഗം മാറിക്കഴിയുമ്പോൾ‌ ആർക്കും ഇതിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ഞാൻ എന്റെ മൂത്രം കുടിക്കുന്നതിന് ഇവർക്കെന്താണ്, ഇത് പലരും ചെയ്തിട്ടും തുറന്നു പറയാത്തതാണെന്നും കൊല്ലം തുളസി കർമ ന്യൂസിനോട് പറഞ്ഞു.

മൊറാർജി ദേശായ്, എൻ വി കൃഷ്ണവാര്യർ ഇവരെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയിൽ ഉന്നതപദവിയിലുള്ളവർ വരെ ഇങ്ങനെ ചെയ്യുന്നുണ്ട് പക്ഷേ, പേര് പറയാൻ മടിയാണ്. മൂത്രം കുടിച്ചതിന് ശേഷം എന്റെ രോഗാവസ്ഥയിൽ ഒത്തിരി മാറ്റങ്ങൾ വന്നിരുന്നു. ചെലവില്ലാത്തൊരു ചികിത്സാരീതിയാണ് അതാണ് ഇതിന് എതിർപ്പുകൾ കൂടുന്നത്. അവനവന്റെ മൂത്രം അവനവൻ കുടിക്കുന്നു. അസുഖങ്ങളൊന്നുമില്ലെങ്കിൽ ഒന്നിലേറെ തവണ മൂത്രം കുടിക്കാം.എല്ലാ അസുഖങ്ങൾക്കും നല്ലതാണിത്.