വീട്ടിലും പുറത്തും പൂച്ചയാണെന്ന് ഭാര്യ, കുടുംബവിളക്കിലെ സിദ്ധാർത്ഥിന്റെ പുത്തൻ വിശേഷം

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സിദ്ധാർഥായി സീരിയലിൽ എത്തുന്നത് കെകെ മേനോൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ മേനോനാണ്. രമയെന്നാണ് ഭാര്യയുടെ പേര്, അധ്യാപികയാണ്. ബാങ്കിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. സിനിമകളിലടക്കം വേഷം ചെയ്തിട്ടുള്ള കെകെ എന്ന പേരിലറിയപ്പെടുന്ന കെകെ മേനോന്റെ പുതിയ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാമിലേക്ക് കെകെയും ഭാര്യയും അതിഥികളായി എത്തുന്നുണ്ട്. ഇവരുടെ സംഭാഷണത്തിലെ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ ക്യാരക്ടർ ശരിയല്ലല്ലോ എന്നായിരുന്നു എംജി ശ്രീകുമാറിന്റെ ചോദ്യം. എനിക്ക് പുള്ളിക്കാരന്റെ നേച്ചർ അറിയാവുന്നോണ്ട്, ശരിക്കും ഞാൻ തന്നെ അതിശയിച്ച് പോയിട്ടുണ്ട്. ഇങ്ങനെയൊക്കെ പുള്ളിക്കാരന് അഭിനയിക്കാൻ പറ്റുമോ എന്നോർത്ത് എന്നായിരുന്നു ഭാര്യ മറുപടിയായി പറഞ്ഞത്. സിദ്ധാർത്ഥ് മേനോൻ പുലിയാണോ എന്ന് ചോദിച്ചപ്പോൾ വീട്ടിലും പുറത്തും പൂച്ച തന്നെയാണെന്നായിരുന്നു ഭാര്യയുടെ ഉത്തരം. കണ്ണേ കലൈമാനേ എന്ന ഗാനവും കെകെയുടെ ഭാര്യ ആലപിക്കുന്നുണ്ട്.

ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ തുടക്കം.ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു ആദ്യ ചിത്രം പിന്നീട് ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം പ്രവർത്തിക്കാനുളള ഭാഗ്യവും താരത്തിനുണ്ടായി. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും ഡോ റാം എന്ന സീരിയലാണ് മലയാളത്തിൽ താരത്തിന് ബ്രേക്ക് നൽകിയത്. ഡോക്ടർ റാം ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിക്കൊപ്പം ഉയരെയിലും മികച്ചൊരു വേഷം സിദ്ധാർഥിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് കുടുംബവിളക്കിലെ സിദ്ധാർഥാകാനുള്ള ഓഫറും കെകെയെ തേടിയെത്തിയത്. താനൊരു കോർപറേറ്റ് ജോലിക്കാരൻ ആയിരുന്നു.