നിപ പ്രശ്നം കർഷകരെ ബാധിക്കരുത്, വവ്വാൽ കടിച്ച പഴങ്ങൾ ഒഴിവാക്കുക- കൃഷ്ണകുമാർ

നിപ വൈറസ് വീണ്ടും വന്നതിനുപിന്നാലെ ഉറവിടം വവ്വാലാണെന്ന നി​ഗമനത്തിലെത്തിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്. നിപ വൈറസിനെ തുടർന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കർഷകരെ ബാധിക്കരുതെന്ന് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാർ. ഒരു ഇന്നോവ കാറിടിച്ച്‌ കുറച്ച്‌ പേർ മരിച്ചു എന്ന് കരുതി നമ്മൾ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാൻ കഴിയില്ലില്ലോയെന്ന് പറഞ്ഞ കൃഷ്ണകുമാർ നിപയെ തുടർന്നുള്ള വാർത്തകൾ റമ്പൂട്ടാൻ കർഷകരെ ബാധിക്കരുതെന്നും വ്യക്തമാക്കി.

വാക്കുകൾ

ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേർ മരിച്ചു എന്ന് കരുതി നമ്മൾ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാൻ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാൻ സീസൺ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാൻ കഴിഞ്ഞാൽ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെയും പപ്പായയുടെയും കാലം വരും. കുറച്ച് നാളത്തേക്ക് നമ്മൾ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാൻ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാൽ കളയുക. നമ്മൾ എല്ലാവരും ധാരാളം പഴവർഗങ്ങൾ കഴിക്കുന്നവരാണ്.

അത് കഴിക്കുക തന്നെ വേണം. ഏത് പഴവർഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കിൽ നമ്മൾ ഉപയോഗിക്കാതിരിക്കുക. പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കർഷകർ എന്നൊരു വലിയ വിഭാഗമുണ്ട് വിൽക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.