ഇന്ത്യക്ക് താലിബാനുമായി 106 കിലോമീറ്റർ അതിർത്തി

ഇന്ത്യാ അതിർത്തി പങ്കിടുന്ന രാജ്യമാണ്‌ അഫ്ഗാനിസ്ഥാൻ. താലിബാൻ ഭീകര ഭരണകൂടം അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയപ്പോൾ ആ ഭീകര ഭരണകൂടം ഇന്ത്യൻ അതിർത്തിയിൽ തന്നെയാണ്‌. കാശ്മീർ അതിർത്തിയിലാണ്‌ അഫ്ഗാനിസ്ഥാൻ. പാക്കിസ്ഥാനും ഇന്ത്യയുമായി 1947 2 രാജ്യങ്ങളായി വിഭജിച്ച് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ അഫ്ഗാൻ ഇന്ത്യൻ അതിർത്തിയിൽ ആയിരുന്നു. പിന്നീട് ഇന്ത്യൻ യൂണ്യനിൽ ചേർന്ന കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാൻ കൈയ്യേറുകയായിരുന്നു. അന്ന് ജവഹർലാൽ നെഹ്രു ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ഇത്തരത്തിൽ കാശ്മീരിന്റെ അഫ്ഗാനിസ്ഥാൻ അതിർത്തി മുതൽ ഇപ്പോൾ ഇന്ത്യയുടെ വെടി നിർത്തൽ രേഖയിൽ വരെ പാക്കിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. ആഴ്ച്ചകൾ കഴിഞ്ഞാണ്‌ കാശ്മീർ പിടിച്ചെടുത്ത് പാക്കിസ്ഥാൻ മുന്നേറുന്ന വിവരം പൊലും അന്ന് ദില്ലി അറിയുന്നത്. പാക്കിസ്ഥാന്റെ നീക്കം അറിയാൻ ഏറെ വൈകി പോയ അന്നത്തേ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും അന്നത്തേ കേന്ദ്ര സർക്കാരും വില കൊടുക്കേണ്ടിവന്നത് കാശ്മീരിന്റെ വലിയ ഒരു ഭാഗം ആയിരുന്നു

എന്നാൽ ഇപ്പോഴും ഇന്ത്യയുടെ അന്തർദേശീയ അതിർത്തി ഉള്ള്ത് പാക്ക് അധിനിവേശ കാശ്മീരും കഴിഞ്ഞ് അഫ്ഗാൻ അതിർത്തിയിലൂടെയാണ്‌ അഫ്ഗാനിസ്ഥാനുമായി ഇപ്പോഴും ഇന്ത്യ 106 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. അഫ്ഗാനിസ്ഥാൻ ഇന്ത്യൻ അതിർത്തി 106 കിലോമീറ്റർ പങ്കിടുന്ന അയൽ രാജ്യമാണ്‌ എന്ന് കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത്ഷാ 2019 ഡിസംബർ 9നു നടത്തിയ പ്രസ്ഥാവനയിലും വ്യക്തമാക്കുന്നു. അമിത്ഷാ അന്ന് ലോക്‌സഭയിൽ പറഞ്ഞ വാക്കുകൾ ഇങ്ങിനെ

എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ന്യൂന പക്ഷങ്ങൾ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപെട്ടു എന്നതിനു മറുപടി പറയുകയായിരുന്നു അമിത്ഷാ..അഫ്ഗാനിസ്ഥാനുമായി 106 കിലോമീറ്റർ കര അതിർത്തി പങ്കിടുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ അല്ലെന്ന് പ്രതിപക്ഷം വിചാരിച്ചേക്കാം.അഫ്ഗാനിസ്ഥാൻ പാക് അധീന കശ്മീരിലെ ഗിൽഗിത് ബാൾട്ടിസ്ഥാനിൽ നിന്ന് വേർതിരിക്കുന്ന ബഡാക്ഷൻ പ്രവിശ്യയിലെ വഖാൻ ഇടനാഴിക്ക് 106 കിലോമീറ്ററിൽ അഫ്ഗാനിസ്ഥാൻ പങ്കിടുന്നത് ഇന്ത്യൻ അതിർത്തിയാണ്‌ എന്ന് അമിത്ഷാ പ്രഖ്യാപിക്കുകയും ചെയ്തു

പാക്കിസ്ഥാൻ കാശ്മീർ കൈയ്യേറിയില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയുടെ അതിർത്തി രാജ്യമായിരുന്നു അഫ്ഗാനിസ്ഥാൻ. ഇവിടെ ഇന്ത്യക്ക് ഒളിഞ്ഞിരിക്കുന്ന ആപത്തും ഇത് തന്നെ. പാക്ക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കും എന്നത് ഇന്ത്യയുടെ പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെ പ്രഖ്യാപിത നയമാണ്‌. പാക്ക് അധിനിവേശ കാശ്മീരിൽ ഇന്ത്യ കയറാതിരിക്കാൻ അഫ്ഗാനിൽ നിന്നും താലിബാൻ തീവ്രവാദികൾക്ക് ഈ ഭൂപ്രദേശം പാക്കിസ്ഥാൻ വിട്ടു നല്കിയേക്കും. ഇന്ത്യക്കെതിരേ പാക്ക് അധിനിവേശ കാശ്മീർ വഴി ഭീകരരേ ഇന്ത്യൻ കാശ്മീരിലേക്ക് പാക്കിസ്ഥാൻ കടത്തിയും വിടും.അതായത് കാശ്മീർല്ല് കീഴടക്കാൻ എത്തുന്ന താലിബാൻ ഇന്ത്യൻ മണ്ണിലൂടെ തന്നെയാകും വരുന്നത് എന്നും ഇതിനു പാക്കിസ്ഥാൻ എല്ലാ സഹായവും ചെയ്യും എന്നും ഉറപ്പ്. നമുക്കറിയാം പഞ്ചശീർൽ അഫ്ഗാൻ സൈന്യത്തേ വീഴ്ത്താൻ താലിബാൻ ഭീകരർ പോരാടിയപ്പോൾ ആകാശത്ത് നിന്നും പാക്ക് യുദ്ധ വിമാനം ഉണ്ടായിരുന്നു. അഫ്ഗാൻ ആകാശത്ത് താലിബാ ഭീകരർക്ക് തോക്കും ആയുധങ്ങളും നല്കുകയായിരുന്നു പാക്ക് യുദ്ധ വിമാനങ്ങൾ. അതിനാൽ തന്നെ പാക്കിസ്ഥാന്റെ ഇനിയുള്ള കാശ്മീരിലെ നീക്കങ്ങൾക്ക് താലിബാനെയും കൂട്ട് പിടിക്കും. താലിബാനും ചൈനയും പാക്കിസ്ഥാനും ചേരുന്ന ലോകത്തേ ഏറ്റവും വൃത്തികെട്ടതും നെറികെട്ടതുമായ സഖ്യം കാശ്മീർ ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ വിഷയങ്ങൾ ഉണ്ടാക്കും.

ഇതിനേ എല്ലാം ഇന്ത്യ നേരിടും എന്നതിൽ ഒരു സംശയവും ഇല്ല. കാശ്മീർ, പഞ്ചാബ്, ലഡാക്ക് അതിർത്തിയിൽ ഉരുക്ക് കോട്ട തന്നെ തീർത്ത് ഇന്ത്യൻ സൈന്യം ഈ വൃത്തികെട്ട കൂട്ട്കെട്ടിനെ കാലപുരിക്ക് അയക്കും. പക്ഷേ ഇന്ത്യക്ക് ഒരു സ്വപ്നം സാക്ഷാകരിക്കാൻ വൈകും. പാക്ക് അധിനിവേശ കാശ്മീർ തിറ്റിക്ര് പിടിക്കാൻ വൈകിയേക്കും. രണ്ടാമത് ഇപ്പോഴത്തേതിലും വലിയ പണം പ്രതിരോധത്തിനു ചിലവിടണം. ഭൂമിയിലെ ധനിക രാജ്യമായി വികസിത രാജ്യമാവേണ്ട ഇന്ത്യക്ക് അതിനു കഴിയാതെ വന്നത് അതിർത്തിയിലെ നരകങ്ങളായ പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ മൂലമാണ്‌. നമ്മുടെ ദേശീയ വരുമാനത്തിന്റെ നല്ലൊരു ഭാഗം കാശ്മീർ ചൈന അതിർത്തിയിൽ ചിലവാക്കുകയാണ്‌. ലോകത്തേ വികസിത രാജ്യമായ അമേരിക്കക്ക് അതിർത്തിയിൽ പണം പാഴാവുന്നില്ല. റഷ്യക്ക് പണം പാഴാവുന്നില്ല. ജപ്പാനും, ഓസ്ട്രേലിയക്കും കാനഡക്കും പണം പാഴാവുന്നില്ല. യൂറോപ്പിലെ ഒരു രാജ്യത്തിനും ഈ ഗതിയില്ല. ഇന്ത്യക്ക് മാത്രമാണ്‌ ഇത്തരത്തിൽ ഒരു ദുർവിധി വന്നതും. കാരണം അയല്പക്കത്തേ 2 നരകങ്ങൾ. ഇനി ആ നരകങ്ങളുടെ പട്ടികയിലേക്ക് ഒരു രാജ്യം കൂടി വരികയാണ്‌. താലിബാൻ വാഴുന്ന അഫ്ഗാനിസ്ഥാനും

ഇന്ത്യയേ ഉപദ്രവിക്കാൻ അവർ പാക്ക് അധിനിവേശത്തിലുള്ള ഇന്ത്യൻ ഭൂമിയിലൂടെ തന്നെ എത്തുമ്പോൾ 1947,……1948 കാലഘട്ടത്ത് ഇന്ത്യ ഭരിച്ചവരുടെ പരാജയം ഒന്നു കൂടി അടിവരയിട്ട് സമ്മതിക്കേണ്ടിവരുന്നു. അന്നത്തേ ഇന്ത്യക്ക് കഴിവില്ലാതെ പോയതാണ്‌ ആ ഇന്ത്യൻ കാശ്മീർ പാക്കിസ്ഥാൻ നിരുപാധികം ഒരു വെടി പോലും ഉതിർക്കാതെ കൈയ്യേറി എടുത്തതും. ഇപ്പോൾ താലിബാന്റെ ഇന്ത്യക്കെതിരായ ഇടനാഴിയും ഈ പാക്ക് അധിനിവേശ കാശ്മിർ ആയി മാറുന്നു.