നടിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു, കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാര്‍

ബോളിവുഡ് താരം കങ്കണ റണത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.നടിയെ പിന്തുണച്ചാണ് കൃഷ്ണകുമാര്‍ രംഗത്ത് എത്തിയത്.നടിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു എന്നും വിഷയത്താല്‍ താന്‍ കങ്കണയ്ക്ക് ഒപ്പം ആണെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.നടന്റെ കുറിപ്പ് വായിക്കാം,കങ്കണ റണൗട്ട്…ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം.കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷേ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം..24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല.അതും കോവിഡ് കാലത്തു.അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി..സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം..കങ്കണയോടൊപ്പം.”നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്ത് എത്തിയിരുന്നു.അതേസമയം,കങ്കണയുടെ ഓഫീസിനും വസതിക്കും പുറത്ത് ഇന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.സഹോദരി രംഗോലി ചന്ദേലും കങ്കണയും ഇപ്പോള്‍ മുംബൈയിലെ വസതിയിലാണുള്ളത്.കങ്കണയുടെ നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ശിവസേനയെ വെല്ലുവിളിച്ചും കര്‍ണിസേന മുംബൈയില്‍ ഇന്നും പ്രകടനം നടത്തിയിരുന്നു.