ആക്ഷന്‍ ഹീറോ ബിജുവിലെ കോബ്ര, ജീവിക്കാനായി ഉണക്കമീന്‍ കച്ചവടം

കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതോടെ മലയാള സിനിമ രംഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.ചിലര്‍ ഒക്കെ ഈ പ്രതിസന്ധിയും അതിജീവിച്ച് ചിത്രങ്ങളുമായി മുന്നോട്ട് എത്തുന്നുണ്ട്.എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റും അതിജീവനത്തിനായി പോരാടുകയാണ്.സിനിമ കൊണ്ട് ഓരോ ദിവസവും തള്ളി നീക്കിയിരുന്നവര്‍ ഇന്ന് പട്ടിണിയിലാണ്.പലരും ജീവിതത്തോട് തന്നെ പൊരുതുകയാണ്.

നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വയര്‍ലസിലൂടെ പോലീസിനെ ചുറ്റിച്ച കോബ്രയെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല.കോബ്രാ രാജേഷ് എന്നറിയപ്പെടുന്ന ഈ കലാകാരന് ആദ്യ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചിട്ടും പിന്നീട് ഒരു ചിത്രം പോലും ലഭിച്ചില്ല.ആദ്യ ചിത്രം കൊണ്ടു തന്നെ പാക്ക്അപ്പ് പറഞ്ഞ സിനിമ കരിയറാണ് അദ്ദേഹത്തിന്റേത്.ജീവിതം മുന്നോട്ട് കൊണ്ടപോകാവനായി പുതിയ വേഷം അണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.ഓക്കി കാലത്ത് വീട് നിലംപൊത്തിയതോടെ വാടകവീട്ടിലാണ് രാജേഷിന്റെ താമസം.കോവിഡ് കാലം കൂടി ആയതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയായി.അങ്ങനെയാണ് ഉണക്കമീന്‍ കച്ചവടത്തിലേയ്ക്ക് എത്തിയത്.നാടകവും മിമിക്രിയുമൊക്കെയായി വര്‍ഷങ്ങളായി കലാരംഗത്ത് ഉള്ളയാളാണ് രാജേഷ്.