ബില്ലടച്ചിട്ടും ഫൂസ് ഊരി കച്ചവടം പൂട്ടിച്ചു KSEB, അയ്യപ്പ സ്വാമിമാരുടെ വസ്ത്രങ്ങളും ബാഗും നിർമ്മിക്കുന്ന യൂണിറ്റിനോട് പരാക്രമം

ബില്ലടച്ചിട്ടും ബലമായി ഫ്യൂസ് ഊരികൊണ്ട് പോയി ലൈന്മാൻമാർ.അയ്യപ്പ സ്വാമിമാരുടെ വസ്ത്രങ്ങളും ബാഗും തുന്നുന്ന ഷോപ്പിലാണ്‌ ലൈന്മാന്റെ വൈരാഗ്യം നിറഞ്ഞ പെരുമാറ്റം. കണ്ണൂർ ഇരിട്ടിക്ക് അടുത്ത് കരിക്കോട്ടക്കരിയിലാണ്‌ സംഭവം.1.75കോടി മാസപ്പടി വാങ്ങിയിട്ട് കിട്ടിയ കാശിന്റെ ജി എസ് ടിയും നികുതിയും പോലും അടയ്ക്കാത്ത വീണാ വിജയന്റെ പിതാവും ഭർത്താവും ഭരിക്കുന്ന കേരളത്തിലാണ്‌ 100 200ഉം നക്കാപ്പിച്ച കാശിനു വേണ്ടി ജനങ്ങളുടെ ജീവിതവും പണിയും കച്ചവടവും ഒക്കെ ഇങ്ങിനെ തക്ലർക്കുന്നത്..

ലൈൻ മാൻ ഫ്യൂസ് ഊരാൻ എത്തിയപ്പോൾ ധനലക്ഷ്മി ടെക്സൈൽസ് ആന്റ് ടൈലറിങ്ങ് സ്ഥാപനത്തിന്റെ ഉടമ എൻ ആർ രാജു ജീവനക്കാരന്റെ കൈയ്യേ കാലേ പിടിച്ച് പറഞ്ഞു. ഇതാണ്‌ ബില്ലറ്റച്ച് റസീറ്റ്.പണം അടച്ചു. ഫ്യൂസ് ഊരരുത്. ഇന്ന് അയ്യപ്പന്മാർക്ക് കൊടുക്കേണ്ട വസ്ത്രങ്ങൾ വരെ അടിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാൽ നിന്റെ കച്ചോടം എനിക്ക് നോക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ലൈൻ മാൻ ഫ്യൂസും ഊരി പോവുകയായിരുന്നു. മറ്റ് കച്ചവറ്റക്കാരും നാട്ടുകാരും പറഞ്ഞിട്ടും ലൈൻ മാൻ കേട്ടില്ല. തുടർന്ന് കെ എസ് ഇ ബി ഓഫീസിൽ കടയുടമ അന്വേഷിച്ചപ്പോൾ പണം കിട്ടിയതാണ്‌ എന്നും, എന്തുകൊണ്ടാണ്‌ ലൈൻ മാൻ ഫ്യൂസ് ഊരിയതെന്ന് അറിയില്ലെന്നും അധികാരികളും പറഞ്ഞു.

ഇതാണ് പ്രബുദ്ധകേരളം. അയ്യപ്പന്മാർക്ക് കൊടുക്കേണ്ട ബാ​ഗും വസ്ത്രങ്ങളും തുന്നിക്കൊടുക്കേണ്ടതാണ്, ബില്ലടച്ചുവെന്ന് പറഞ്ഞിട്ടും ഫ്യൂസൂരിക്കൊണ്ട് പോയി എന്ന കടക്കാരൻ പറയുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. പണം അടച്ചിട്ടും ഫ്യൂസ് ഊരുന്നത് ഇപ്പോൾ സ്ഥിരം ആണ്‌.കോടികൾ നികുതി അടയ്ക്കാതെ വെട്ടിക്കുന്നവർ, അഴിമതി വാങ്ങുന്നവർ, ഒരു ഫ്യൂം സർവീസ് വയറും പോയാൽ പോലും ആയിരങ്ങൾ കൈക്കൂലി വാങ്ങുന്നവർ ഒക്കെയാണ്‌ ഇങ്ങിനെ ഒരു തെറ്റും ചെയ്യാത്ത പാവങ്ങളുടെ നെഞ്ചത്ത് കേറാൻ വരുന്നത്.

പണം അടച്ചിട്ട് വേണ്ട വിധത്തിൽ അപ്ഡേറ്റ് ആകുന്നില്ലെനിൽ അത് കെ എസ് ഇ ബിയുടെ സോഫ്റ്റ് വേർ തകരാർ ആകാം. അതിനു ജനം ഉത്തരവാദിയല്ല. ഇങ്ങിനെ ഫ്യൂസ് ഊരി ജീവിതം മുട്ടിക്കുന്നതിനു ജനങ്ങളുടെ ജോലി തടസപ്പെടുത്തിയതിനു കേസെടുക്കാൻ വകുപ്പില്ല. എന്നാൽ നിയമ വിരുദ്ധമായി ഫ്യൂസ് ഊരുന്നത് തടഞ്ഞാൽ ഔദ്യോഗിക കൃത്യ നിർവഹണം എന്ന വകുപ്പിട്ട് കേസും എടുക്കും. ഇത്തരം കാര്യങ്ങളിൽ ഇനി എങ്കിലും നടപടി സ്വീകരിക്കണം.