അടൂരില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ചു, അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ 12 പേര്‍ക്കാണ് പിരിക്കേറ്റത്. അടൂര്‍ കെപി റോഡില്‍ 14 മൈലിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.

കായംകുളത്തു നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്.

അപകടത്തില്‍ യാത്രക്കീരില്‍ കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത് മുഖത്തിനാണ്. പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.