കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്, ജൂലൈ മാസത്തെ ശമ്പളം ആവശ്യപ്പെട്ടാണ് സമരം

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ശമ്പളം ലഭിക്കുവാന്‍ സംയുക്ത സമരത്തിനാണ് ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

26ന് ശമ്പളം ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ചെയ്യുവാന്‍ ആലോചിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി സംഘടനകളാണ് സമരത്തിനായി തയ്യാറെടുക്കുന്നത്. ഓണം ആനുകൂല്യം വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.