കെഎസ്ആർടിസി ‍ജീവനക്കാരുടെ ശമ്പളം മുടങ്ങി, തലകുത്തി നിന്ന് പ്രതിഷേധം

ഇടുക്കി : ശമ്പളം മുടങ്ങിയതിനെ തുടർന്ന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. ഇടുക്കിയിലെ മൂന്നാർ-ഉദുമൽപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ​‍‍‍ഡ്രൈവർ കെ.എസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

ശമ്പളം അര മണിക്കൂറോളം ജയകുമാർ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മന്ത്രിയുടെ വാക്ക് പാഴ്‌വാക്ക് എന്നെഴുതിയ ഫ്ലക്സ് സമീപത്ത് വച്ചായിരുന്നു ജീവനക്കാരൻ തലകുത്തി നിന്ന് പ്രതിഷേധിച്ചത്. ശമ്പളം മുടങ്ങുമ്പോൾ ഓരോ തവണയും ഓരോ ഉറപ്പാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്നത്.

എന്നാൽ വാക്കും ഉറപ്പും പാലിക്കപ്പെടുന്നില്ല എന്ന പരാതിയും കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നു. ഇത് കണ്ടെങ്കിലും അധികാരികൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കട്ടെയെന്ന പ്രത്യാശയാണ് ശമ്പളം മുടങ്ങിയ ജീവനക്കാർ.