കേരളീയം ഉദ്ഘാടനത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ പിഴ അടയ്ക്കണമെന്ന് ഭീഷണി

തിരുവനന്തപുരം. കേരളീയം ഉദ്ഘാടത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് പിഴ ഭീഷണിയുമായി സിഡിഎസ് ചെയര്‍പേര്‍ഴ്‌സണ്‍. 250 രൂപയാണ് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പിഴ. പിഴ ഈടാക്കുന്ന കാര്യം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശശി വാട്‌സാപ്പിലുടെ പറയുകയായിരുന്നു. അതേസമയം സംഭവം വിവാദം ആയതോടെ ഇവര്‍ സന്ദേശം ഡിലീറ്റ് ചെയ്തു.

ഉദ്ഘാടനത്തില്‍ പങ്കെടുത്തവര്‍ പരാതി ഉന്നയിച്ചതോടെയാണ് സന്ദേശം ഇട്ടതെന്ന് സിന്ധു പറയുന്നു. പണം വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാവായ സിന്ധു തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. കേരളീയം വിജയിപ്പിക്കാന്‍ ഏതറ്റം വരെയും പോകണമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്റ്റേഡിയത്തില്‍ ജീവനക്കാരുടെ തിരക്ക് കൂടിയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ആളനക്കമില്ലാത്ത സ്ഥിതിയായിരുന്നു. സെക്രട്ടറിയേറ്റില്‍ നിന്നു മാത്രം 1500 പേര്‍ പങ്കെടുത്തു.