പതിനാറാം വിവാഹ വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. 2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്.ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോളിതാ പതിനാറാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘When we turn sweet 16 together officially…. We Thank each and everyone for all the love and wishes ……!!!!’ ഭാര്യ പ്രിയയോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. പ്രണയിച്ച് വിവാഹിതരായവരാണ് ചാക്കോച്ചനും പ്രിയയും. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ചാക്കോച്ചൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇസഹാക്കാണ് ദമ്പതികളുടെ മകൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

നയൻതാരയും, കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘നിഴൽ ആണ് ഇനി തീയറ്ററിലെത്താനുള്ള സിനിമ. കൊറോണ വ്യാപനം മൂലം പൂട്ടിക്കിടന്നിരുന്ന തിയേറ്ററുകൾ വീണ്ടും സജീവമാകുകയാണ്. ഏപ്രിൽ ആദ്യവാരത്തിലായിരിക്കും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ്. രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ചിത്ര സംയോജൻ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴൽ.