ആള്‍ക്കൂട്ട ആക്രമണം; നെയ്യാറ്റിന്‍കരയില്‍ യുവാവിന് ഗുരുതരമായ പരുക്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഊരുട്ടുകാല സ്വദേശി സജീവിനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരുക്കേറ്റത്. സാരമായി പരുക്കേറ്റ സജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദനം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാത്രി നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലാണ് സംഭവം.