9 മിനിറ്റിനുള്ളിൽ എന്റെ 44 വർഷം, വീഡിയോ പങ്കുവെച്ച് ചാക്കോച്ചൻ

മലയാള സിനിമയുടചെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹ്യദയത്തിൽ ചേക്കേറിയ ചോക്ലേറ്റ് നായകൻ ഇന്നും സിനിമയിൽ സജീവസാന്നിധ്യമാണ്. കുഞ്ചാക്കോബോബനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകൾ സന്തോഷത്തിന്റേതായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞുണ്ടായതും ജന്മദിനവും എല്ലാം നിറഞ്ഞ് ആഘോഷങ്ങളുടേതായിരുന്നു. ഇപ്പോഴിതാ, മനോഹരമായ പിറന്നാൾ സമ്മാനം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

കുഞ്ചാക്കോ ബോബന്റെ നാല്പതിനാല് വർഷങ്ങൾ വെറും ഒൻപതുമിനിറ്റ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീപാവലി- ശിശുദിന ആശംസകൾക്കൊപ്പമാണ് കുഞ്ചാക്കോ വീഡിയോ പങ്കുവെച്ചത്. ചിത്രങ്ങളിലൂടെയും, സിനിമ പരസ്യങ്ങളിലൂടെയും കുഞ്ചാക്കോ ബോബന്റെ തന്നെ നിരവധി അഭിമുഖങ്ങളിലൂടെയുമാണ് വീഡിയോ സഞ്ചരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെച്ച് ചെറിയൊരു കുറിപ്പും രേഖപ്പെടുത്തിയിരുന്നുയ

‘9 മിനിറ്റിനുള്ളിൽ എന്റെ 44 വർഷം എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദീപാവലി സമ്മാനമായി ലഭിച്ച എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതയാത്രയെ ചിത്രീകരിക്കുന്ന മനോഹരമായ ജന്മദിന വീഡിയോ വളരെയധികം ഇഷ്ടമായി. ഇതെന്നെ പുഞ്ചിരിക്കുവാനും, പൊട്ടിച്ചിരിക്കുവാനും, വികാരഭരിതനാക്കാനും, അഭിമാനവും ഉത്തരവാദിത്തവും നിറയ്ക്കാനും പ്രേരിപ്പിച്ചു. എന്നെ ഓർമ്മകളുടെ പാതയിലേക്ക് കൊണ്ടുപോയതിന് ഒത്തിരി നന്ദിയെന്നും താരം പറയുന്നു. ഈ സർഗ്ഗാത്മകതയ്‌ക്ക് പിന്നിലുള്ള പരിശ്രമം, സമയം, കഴിവ് എന്നിവയെ ശരിക്കും അഭിനന്ദിക്കുന്നുവെന്നും താരം വ്യക്തമാക്കുന്നു