മലയാളി നഴ്‌സുമാർ ചതിയിൽ

മലയാളി നഴ്‌സുമാർ ചതിയിൽ. ഇടനിലക്കാരുടെ ചതിയില്‍പ്പെട്ട് നഴ്‌സുമാർ കുടുങ്ങിക്കിടക്കുന്നു.

ഇടനിലക്കാരുടെ ചതിയില്‍പെട്ട് നഴ്‌സുമാർ കുടുങ്ങിക്കിടക്കുന്നു.ഇടനിലക്കാരുടെ വലയിൽ അകപ്പെട്ട മലയാളി നഴ്‌സുമാർ ഇനിയും മോചിതരായിട്ടില്ല. കുവൈറ്റിൽ ആണ് മലയാളികൾ അടക്കം ഇടനിലക്കാരുടെ ചതിയില്പെട്ട നഴ്‌സുമാർ കുടുങ്ങിക്കിടക്കുന്നത്.

മാസം ലക്ഷങ്ങൾ ശമ്പളം നൽകാമെന്ന് പറഞ്ഞു പറ്റിച്ചാണ് നഴ്‌സുമാരെ വിദേശത്തേക്ക് കടത്തുന്നത്. പ്രോസസിങ് ഫീസും മറ്റുമായി ഏജൻസിക്കും ഇടനിലകർക്കുമായി നൽകേണ്ടതു ലക്ഷങ്ങൾ ആണ്.പത്രങ്ങളിൽ പരസ്യം നൽകാതെ, തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ വഴിയും അല്ലെങ്കിൽ നേരിട്ട് പരിചയപ്പെട്ടുമാണ് ഒട്ടുമിക്ക നഴ്‌സുമാരും ഇടനിലക്കാരുടെ ചതിയിൽ വീഴുക .ചതിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. മലയാളികളെ വലയിൽ വീഴ്ത്തണമെങ്കിൽ ഇടനിലക്കാരായി നിൽക്കുന്നതും മലയാളികളാണെന്ന നിഗമനത്തിലാണു പൊലീസ്.അതേസമയം കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന നസ്‌സുമാരെ മോചിപ്പിക്കാനായി .കുവൈറ്റ് എംബസി മുഖേന തുടര്‍ നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് അറിയിച്ചു.

https://youtu.be/UEgLarawl6o