ബ്ലൂവെയ്‌ൽ ഗെയിമിനെക്കാൾ മാരകം

ബ്ലൂവെയ്‌ൽ ഗെയിമിനെക്കാൾ മാരകം. അനേകമാളുകളുടെ ജീവൻ എടുക്കാൻ മറ്റൊരു കൊലയാളി ഗെയിം.

ബ്ലൂവെയ്‌ലിന് ഗെയിമിന് ശേഷം അനേകമാളുകളുടെ ജീവൻ എടുക്കാൻ മറ്റൊരു കൊലയാളി ഗെയിം എത്തുന്നു.

മോമൊ എന്ന ഈ ഗെയിമിനെപ്പറ്റിയുള്ള വിവരങ്ങൾ വാട്‌സാപ്പിലൂടെ പ്രചരിക്കുകയാണ്‌. നിങ്ങളെക്കുറിച്ചുള്ളതെല്ലാം എനിയ്ക്കറിയാം എന്ന സന്ദേശത്തോടെയാണ് ഗെയിം ആളുകളിൽ എത്തുക, ഇതോടെ സന്ദശം സ്വീകരിച്ചയാൾ ഗെയിമിന് അടിമപ്പെട്ടു. നിരവധി പേര്‍ ഈ ഗെയിമിന് ഇരയായതായാണ് വിവരം. മോമൊ എല്ലാ ഭാഷയിലും മറുപടി നല്‍കും എന്നാല്‍ മറുപടി ലഭിക്കുക ജപ്പാനില്‍ നിന്നുള്ള നമ്ബറില്‍ നിന്നാണ്.

പ്രേതത്തോടു സാമ്യമുള്ള ഒരു കഥാപാത്രമാണ് ഈ ഗെയിമിലുള്ളത്. അതുകൊണ്ടുതന്നെ ഗെയിം ഒരു കാരണവശാലും കുട്ടികളിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.ഈ ഗെയിമിന് ആളുകൾ അടിമപെട്ടതിന്റെ നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ബ്ലൂവെയ്‌ല്‍ വരുത്തിവെച്ച പോലുള്ള ദുരന്തങ്ങള്‍ ഈ ഗെയിമും വരുത്തും എന്നാണ് റിപ്പോർട്ട്.

https://youtu.be/D68s5ub0YKs