റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകി, യുവതിക്ക് ദാരുണ മരണം

പട്‌ന : റീലിസ് ചിത്രീകരിച്ച് വൈറലാകാൻ ശ്രമിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതി മരിച്ചു. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. യുവതി ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു നീതു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകളും പതിവായി അപ് ലോഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമം യുവതിയുടെ ജീവനെടുക്കുകയായിരുന്നു. കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു
ആത്മഹത്യരംഗങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചത്.

വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. എന്നാല്‍ ഇതിനിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതി
ഇതോടെ കഴുത്തിൽ കയർ മുറുകി. കിടപ്പുമുറിയിൽ ആയിരുന്നു സംഭവം. പിന്നാലെ മരണം സംഭവിച്ചു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഭതൃവീട്ടിലായിരുന്നു സംഭവം ഉണ്ടായത്. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനം.