പുതുവർഷത്തിൽ സർപ്രൈസ് നൽകിയ ആരാധകനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

പുതുവർഷത്തിൽ തനിക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീട് കണ്ടല്ലോ, കോഴിക്കോട് നിന്ന് ഒരാൾ കാണാൻ വേണ്ടി വന്നിരിക്കുകയാണ്. വീടിന്റെ മിനിയേച്ചർ വേർഷനൊക്കെ ചെയ്താണ് അമീൻ വന്നിട്ടുള്ളത്. അകത്ത് പാപ്പുവും പൂപ്പിയുമൊക്കെ ഉള്ളതുകൊണ്ട് ഹറാമാണെന്ന് പറഞ്ഞു. അതാണ് വീഡിയോ പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നത്. ഒരു വർഷമെടുത്താണ് ഇത് ചെയ്തിട്ടുള്ളത്. അതാണ്, വണ്ടി മാറിയത് മാത്രം അറിഞ്ഞില്ല. ഫോട്ടോ കണ്ടാണ് ഇത് ചെയ്തത്. വീടിന്റെ പോർച്ചും ടെറസുമൊക്കെ അതേപോലെ ചെയ്തിരിക്കുകയാണ്. ഭയങ്കര രസമായിട്ടാണ് ഇത് ചെയ്തിട്ടുള്ളതെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.

പട്ടികളെ ഹറാമാണെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള ചർച്ചകളും പോസ്റ്റിന് താഴെ നടക്കുന്നുണ്ട്. അതെന്താണ് അങ്ങനെ പറയുന്നത്, അങ്ങനെയൊന്നുമില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ മറ്റുള്ളവരും മറുപടികളുമായെത്തിയിരുന്നു. അത് അയാളുടെ വിശ്വാസം, ലക്ഷ്മി അതിനെ മാനിച്ചു. ആ മര്യാദ കാണിക്കണം. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കണമെന്നായിരുന്നു മറുപടി.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.