അറിയാതെ ഒന്ന് വിതുമ്പി, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു, ലക്ഷ്മി നക്ഷ്ത്ര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് പരിപാടിയുടെ അവതാരകയായി തിളങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ലക്ഷ്മി. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് മിക്കപ്പോഴും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലക്ഷ്മി നടത്തുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത് ലക്ഷ്മി ചിത്രങ്ങള്‍ക്ക് ഒപ്പം പങ്കുവെച്ച ഒരു കുറിപ്പാണ്. ജീവിതത്തില് ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് ലക്ഷ്മി പറയുന്നത്.

”ജീവിതത്തില്‍ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16 2021. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ, കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു. എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്‌നേഹത്തിനും , മനസ്സു നിറയെ നന്ദി… എന്ന് ലക്ഷ്മി നക്ഷത്ര കുറിച്ചു.

സമ്മിശ്ര പ്രതികരണമാണ് ലക്ഷ്മിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ലക്ഷ്മിയോട് സ്‌നേഹം അറിയിക്കുന്നതിനോടൊപ്പം തന്നെ വിമര്‍ശനങ്ങളും തലപൊക്കുന്നുണ്ട്.. എനിക്ക് ചിന്നുവിന് ഭയങ്കര ഇഷ്ടമാണ്. ചിന്നു ഉള്ളതു കൊണ്ടാന്ന് ഞാന്‍ സ്റ്റാര്‍ മാജിക് കാണുന്നത് തന്നെ. പക്ഷേ ഒരു കാര്യം നിങ്ങളെ പോലുള്ള സെലിബ്രിറ്റികളെ അല്ലാതെ ഒരു പാവം പിടിച്ച വീട്ടിലെ സ്ത്രീകളെ വച്ച് നാരീപൂജ ചെയ്യുമോ? ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വച്ച് നാരി പൂജ ചെയ്യരുതെന്ന് ഇതെല്ലാം മനുഷ്യര്‍ ഉണ്ടാക്കുന ഓരോ ആചാരങ്ങളാണ്. ഞാന്‍ ഒരു ഹിന്ദുവാണ് ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കാം പക്ഷേ പാവങ്ങളെ വച്ച് പൂജ ചെയ്യട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്.