മെയ് 22 എന്റെ ബിഗ് ഡെ… മറക്കാതെ എല്ലാവരും വരണം- ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

ഇപ്പോഴിത തന്റെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച്‌ സംസാരിച്ച്‌ ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ‘മെയ് 22 എന്റെ ബിഗ് ഡെ… മറക്കാതെ എല്ലാവരും വരണം….’ എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണ വേഷത്തിൽ നിൽക്കുന്ന തംപ് ഇമേജും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

അവതാരിക എന്നതിലുപരിയായി ചെറിയ ഷോർട്ട് ഫിലിമുകളിലും പരസ്യങ്ങളിലും ലക്ഷ്മി നക്ഷത്ര അഭിനയിക്കാറുണ്ട്. ലക്ഷ്മിയുടെ പുതിയ വീഡിയോ കണ്ടതോടെ ആരാധകരും സ്ഥിരം പ്രേക്ഷകരും ആകെ കൺഫ്യൂഷനിലായി. ‌‌‌

പെട്ടന്ന് കാണുമ്ബോൾ ലക്ഷ്മിയുടെ വിവാഹമാണോയെന്ന് തോന്നിപ്പോകും. അല്ലെങ്കിൽ കല്യാണത്തെ കുറിച്ചുള്ള എന്തോ കാര്യമാണ് താരം പറയാൻ വരുന്നതെന്ന് തോന്നും. എന്നാൽ സംഭവം ഇതൊന്നുമായിരുന്നില്ല. വിവാഹമോ വിവാഹം സംബന്ധിച്ച കാര്യങ്ങളുമായോ ലക്ഷ്മിയുടെ പുതിയ വീഡിയോയ്ക്ക് ബന്ധമില്ല.

ഒരു ജ്വല്ലറി പരസ്യത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവറാണ് പുതിയ വീഡിയോയിൽ കാണിക്കുന്നത്. മെയ് 22ന് ആണ് ഈ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം. അത് എങ്ങിനെയാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിലെ വലിയ ദിവസം ആകുന്നത് എന്ന സംശയത്തിലാണ് ആരാധകർ. ഏറെ ആഗ്രഹിച്ചിരുന്ന അവസരം കിട്ടിയതിന്റെ സന്തോഷമാകാം ലക്ഷ്മിക്കെന്നാണ് മറ്റ് ചിലർ വീഡിയോ കണ്ട് പറയുന്നത്.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.