ഒരു ഫിക്സിൽ നിന്നായിരുന്നു അസുഖത്തിന്റെ തുടക്കം, അതിനു ശേഷം അവൾ നേരാംവണ്ണം എഴുന്നേറ്റ് നിന്നിട്ടില്ല, ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ലക്ഷ്മിക്കായി ഫാൻ പേജുകളും ഫാൻ ഫൈറ്റ് പോലും സോഷ്യൽമീഡിയയിലെ കാഴ്ചയാണ്. ഏറ്റവും കൂടുതൽ ഫാൻസുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് സോഷ്യൽമീഡിയയിലെ ഫാൻ പേജുകളും മറ്റും കണ്ടാൽ അറിയാം.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. താരം പങ്കുവെച്ച വീഡിയോ ആണ് ആരാധകരുടെ കണ്ണീരണിയിപ്പിക്കുന്നത്. അനുഷ്ക ഷാജിയെന്ന പൊന്നുമോളു‍ടെ വേദനയുടെയും അവൾക്ക് കൂട്ടിരിക്കുന്ന അമ്മയുടെയും കഥയാണ് ലക്ഷ്മി പറയുന്നത്.

ജന്മനാ വന്ന ഒരു ഫിക്സിൽ നിന്നായിരുന്നു തുടക്കം. അതിനു ശേഷം അവൾ നേരാംവണ്ണം എഴുന്നേറ്റ് നിന്നിട്ടില്ല. അവൾ ഒന്ന് മിണ്ടിയിട്ട് കൂടിയില്ല. ആ വേദനകളെല്ലാം കണ്ണീരായി ഒഴുകിയപ്പോൾ ലക്ഷ്മി അതൊപ്പിയെടുത്തു, തന്റെ പ്രിയപ്പെട്ടവർക്ക് മുന്നിലേക്കെത്തിച്ചിരിക്കുന്നു. അനുഷ്കയുടെ കണ്ണുകളിൽ തിളക്കമുണ്ടാകാൻ, ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ തനിക്കു സാധിച്ചാൽ അത് ജീവിതത്തിലെ വലിയ കാര്യമായിരിക്കുമെന്ന് ലക്ഷ്മി പറയുന്നു. എന്റെ മോളെങ്ങനെയെങ്കിലും നടന്നു കിട്ടണമെന്നാണ് ആ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്.